പാറശാല രൂപതയുടെ ‘സ്നേഹദീപം’ മൈനര്‍ സെമിനാരി കൂദാശ ചെയ്തു
കൂദാശ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു; ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പങ്കെടുത്തു...
അനിൽ ജോസഫ്
പാറശാല: പാറശാല മലങ്കര കത്തോലിക്ക സഭയുടെ പുതിയ സെമിനാരി കൂദാശ ചെയ്തു. പാറശാലക്ക് സമീപം പരശുവയ്ക്കലില്‍ ആരംഭിച്ചിരിക്കുന്ന സ്നേഹദീപം എന്ന പേരിലെ മൈനര്‍ സെമിനാരിയുടെ കൂദാശ കര്‍മ്മം മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു. കോവിഡ് കാലത്ത് ദൈവാനുഗ്രഹത്തിന്റെ നിറകുടമായാണ് സെമിനാരി മാറുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു.
പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍, രൂപതാ വികാരി ജനറല്‍ മോണ്‍.സജിന്‍ ജോസ് കോണാത്തുവിള, സെമിനാരി റെക്ടര്‍ ഫാ.അലോഷ്യസ്, ചാന്‍സിലര്‍ ഫാ.ഹോര്‍മിസ് പുത്തന്‍ വീട്ടില്‍, വൈസ് റെക്ടര്‍ ഫാ.എബ്രഹാം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ബ്ലോക്കുകളിലായി, സെമിനാരിയി പ്രവേശനം മുതലുളള നാല് വര്‍ഷക്കാലത്തെ ക്ലാസുകളാണ് മൈനര്‍ സെമിനാരിയില്‍ ക്രമീകരിച്ചിട്ടുളളത്.