ഫാ.ഷൈജുദാസിന്റെ മാതാവ് നിര്യാതയായി
മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ (27.06.2020) രാവിലെ 08.30-ന് വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തില്‍...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയിലെ മംഗലത്തുകോണം ഇടവക വികാരിയും, ബാലരാപുരം ഫൊറോന വികാരിയുമായ ഫാ.ഷൈജുദാസ് IVDei യുടെ മാതാവ്, പച്ചമല തേവന്‍പാറ കിഴക്കുംകര പുത്തന്‍വീട്ടില്‍ പരേതനായ ബി.ദാസയ്യന്റെ ഭാര്യ റോസമ്മ (വേദപ്പു) നിര്യാതയായി. 76 വയസായിരുന്നു, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു.
മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ (27.06.2020) രാവിലെ 08.30-ന് വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തിലും, തുടര്‍ന്ന് മൃതസംസ്ക്കാര കർമ്മം രാവിലെ 10.00 മണിക്ക് പച്ചമലയിലെ വീട്ട് വളപ്പിലും നടക്കും.
മക്കള്‍: ഭവ്യന്‍, മോസസ്, സേവ്യര്‍, സെല്‍വരാജ്, ബനഡിക്ട്, പരേതനായ മൈക്കിള്‍, ത്രേസ്യ. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും സംസ്ക്കാര ചടങ്ങുകള്‍ നടക്കുക.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവല്‍, വികാരി ജനറൽ മോണ്‍. ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് തുടങ്ങിയവര്‍ അനുശോചിച്ചു.