കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സാധിക്കാത്ത പള്ളികൾ പൊതു ആരാധനയ്ക്കായി തുറക്കേണ്ട; നെയ്യാറ്റിൻകര രൂപതയിലെ വൈദീകർക്ക് മെത്രാന്റെ കത്ത്
ജൂൺ 30 വരെയുള്ള കാലയളവിൽ അതാത് ഇടവക വൈദീകർക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാം...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സാധിക്കാത്ത പള്ളികൾ പൊതു ആരാധനയ്ക്കായി തുറക്കേണ്ടതില്ലെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ നെയ്യാറ്റിൻകര രൂപതയിലെ വൈദീകർക്ക് അയച്ച സർക്കുലറിൽ പറയുന്നു. ജൂൺ 30 വരെയുള്ള കാലയളവിൽ അതാത് ഇടവക വൈദീകർക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന സ്വാതന്ത്യം സർക്കുലറിലൂടെ വൈദീകർക്ക് നൽകുകയാണ് നെയ്യാറ്റിൻകര രൂപത.
നമ്മൾ ഇപ്പോൾ കോവിഡ് 19 ന്റെ ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, നമ്മൾ നിരന്തരം പ്രാർത്ഥിക്കുകയും കോവിഡ് 19 നെ പ്രതിരോധിക്കുവാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്യണമെന്ന് ബിഷപ്പ് നിർദേശിക്കുന്നുണ്ട്.
06.06.20 ന് ബിഷപ്പ് നൽകിയ സർക്കുലറിൽ (ND.C.34/20), സർക്കാരും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന പ്രതിരോധ നടപടികൾ കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ പള്ളികളിൽ വിശ്വാസികളോടൊപ്പം ആരാധനകൾ നടത്തുന്നതിന് നിർദേശിച്ചിരുന്നു എങ്കിലും, രൂപതയിലെ പല സ്ഥലങ്ങളിലും, സർക്കാരും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന പ്രതിരോധ നടപടികൾ കൃത്യമായി പാലിച്ചുകൊണ്ട് വിശ്വാസികളോടൊപ്പം ആരാധനകൾ നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക എളുപ്പമല്ല എന്നതിനാൽ ജൂൺ 30 വരെയുള്ള കാലയളവിലേക്ക് അതാത് ഇടവക വൈദീകർക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന് സർക്കുലർ പറയുന്നു.
സർക്കുലറിന്റെ പൂർണ്ണ രൂപം