Diocese

നിഡ്സ് ലോകപരിസ്ഥിതി ദിനാഘോഷം നടത്തി

ആപ്‍തവാക്യം "ജൈവ വൈവിധ്യത"...

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാഘോഷം 05-06 2020 ന് നെയ്യാറ്റിൻകര ബിഷപ്പ്സ് ഹൗസിൽ നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു. നിഡ്സ് ഈ വർഷം കാർഷിക മേഖലയെ സംബന്ധിക്കുന്ന പ്രവർത്തത്തനങ്ങൾക്കായി എടുത്തിരിക്കുന്ന ആപ്‍തവാക്യം “ജൈവ വൈവിധ്യത” എന്നാണെന്ന് നിഡ്സ് ഡയറക്ടർ പറഞ്ഞു.

നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉത്ഘാടന കർമ്മം നിർവ്വഹിച്ച പരിപാടിയിൽ രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തി. തുടർന്ന്, മോൺ.ജി.ക്രിസ്തുദാസ് ബിഷപ്പ്സ് ഹൗസിൽ വൃക്ഷതൈ നട്ടുകൊണ്ട് രൂപതയുടെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന ലോകപരിസ്ഥിതി ദിനാഘോഷവും ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ്മണ്ണൂർ, ആനിമേറ്റേഴ്‌സ്, നിഡ്സ് ഓഫീസ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

രൂപതയിലെ 11 മേഖലകളിലെയും NIDS യൂണിറ്റുകളിൽ വൃക്ഷതൈ വിതരണം സംഘടിപ്പിച്ചു. കൂടാതെ, ലോകപരിസ്ഥിതി ദിനത്തിൽ നിഡ്സ് കേന്ദ്ര ഓഫീസിന്റെ ഔദ്യോഗിക youtube ചാനലിന്റെ ഉത്ഘാടന കർമ്മം മോൺ.ജി.ക്രിസ്തുദാസ് നിർവ്വഹിച്ചു.

https://www.youtube.com/channel/UC9fT6DUb2PrK7f1Nr6jc3FA

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker