നെയ്യാറ്റിന്‍കര രൂപതാ ടീച്ചേഴ്സ് ഗില്‍ഡിലെ 22 അധ്യാപകരുടെ സ്വരമാധുരിയില്‍ ‘ജീവാമൃതം’ ശനിയാഴ്ച പുറത്തിറങ്ങും
22 അധ്യാപകരുടെ സ്വരമാധുരിയില്‍ 'ജീവാമൃതം'...
ജോസഫ് അനിൽ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേഴ്സ് ഗില്‍ഡിലെ 22 ഗായകരുടെ സ്വരമാധുരിയില്‍ ഗാനം പുറത്തിറങ്ങുന്നു. ലോക് ഡൗണില്‍ വീടുകളിലും സ്കൂള്‍ മുറികളിലും സ്കൂള്‍ പരിസരത്തും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച കോവിഡ് കാലത്തെ ഗാനമാണ് കാത്തലിക് വോക്സ് ശനിയാഴ്ച പുറത്തിറക്കുന്നത്.
‘ഉണര്‍ന്നെണീക്കാം ഒരു മനമായ് പുതിയെരു ജന്മത്തിനായ്…’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് അധ്യാപികയായ സുധ എസ്. ആണ്, ഗാനം ചിട്ടപ്പെടുത്തുന്നത് അരുണ്‍ വ്ളാത്തങ്കരയാണ്. ഗാനം അലപിച്ചിരിക്കുന്ന 22 ഗായകരില്‍ അധ്യാപകരായ സിസ്റ്റര്‍ സജിവിന്സെന്റും സിസ്റ്റര്‍ മേരി ഇ.വി.യും പങ്കെടുത്തിട്ടുണ്ടെന്നത് പ്രത്യേകതയാണ്.
ഗാനത്തിന്റെ തുടക്കത്തില്‍ നെയ്യാറ്റിന്‍കര രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ സന്ദേശം നല്കിയിരിക്കുന്നു. സമാപന സന്ദേശം നല്‍കുന്നത് ഗില്‍ഡ് പ്രസിഡന്റ് ഡി ആര് ജോസാണ്. അതിജീവനത്തിന്റെ സന്ദേശം നല്കി പുറത്ത് വരുന്ന ഗാനത്തിന്റെ ശീര്‍ഷകം ‘ജീവാമൃതം’ എന്നാണ്. ശനിയാഴ്ച ഗാനം പുറത്തിറങ്ങും.