Kerala

കൊലപാതകികളെ രക്ഷപ്പെടുത്തുന്ന സർക്കാർ സംവിധാനം നാടിനാപത്ത്‌; CASA

നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ അതിശോക്തിയിലാക്കുന്നതാണ് നടപടി...

ജോസ് മാർട്ടിൻ

എറണാകുളം: പ്രായ പൂർത്തിയാകാത്ത ഇവാ ആന്റണി എന്ന പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സഫർ ഷാ എന്ന കൊലപാതകിക്ക് അനായാസേന ജാമ്യം നൽകിയതിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി CASA (Christian Association & Alliance for Social Action). കൊലപാതകികളെ രക്ഷപ്പെടുത്തുന്ന സർക്കാർ സംവിധാനം നാടിനാപത്താണെന് വിലയിരുത്തൽ. നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ അതിശോക്തിയിലാക്കുന്നതാണ് നടപടിയെന്ന് വിലയിരുത്തൽ.

കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസികൂഷ്യനും, പ്രതി ഭാഗവും കൈകോർത്ത്‌ മുന്നോട്ട് പോകുന്നത് നമ്മുടെ ജനാധിപത്യ സമൂഹം തെറ്റായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ ദുഃസൂചനയാണെന്നും, മൈനറായ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം കിട്ടാൻ സർക്കാർ സംവിധാനം തന്നെ ഒത്തുകളിച്ചതും, പ്രതി ഭാഗവുമായി ചേർന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ച്, പ്രതിക്ക് ജാമ്യം നേടിയെടുക്കാൻ പ്രോസികൂഷ്യനെ പ്രേരിപ്പിച്ച ഘടകം എന്താണെന്നുള്ളത് കേരളീയ സമൂഹം ചർച്ച ചെയ്യപ്പെടണമെന്നും ആവശ്യം.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് കൊണ്ട് സാമുദായിക പ്രീണനത്തിന്റെയും, വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെയും മുന്നിൽ സുശക്തമായ നിയമങ്ങൾ പോലും മാറ്റി എഴുതപ്പെടുന്ന അരാജകത്വത്തിലേക്കാണ് നമ്മുടെ സമൂഹം നീങ്ങി കൊണ്ടിരിക്കുന്നത്. നിസ്സാര വിഷയങ്ങൾ പോലും ദിവസങ്ങളോളം ചർച്ച ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾ പോലും പണാധിപത്യത്തിനും, സാമുദായിക സ്വാധീനത്തിനും വഴങ്ങി ഇവാ ആന്റണി എന്ന പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നതിന് കൂട്ടു നിൽക്കുന്നു. ശ്രീ.പിണറായി വിജയൻ ഭരിക്കുന്ന പ്രബുദ്ധ കേരളത്തിലാണ് ഇത്തരം നീചമായ പ്രവർത്തികൾ നടക്കുന്നത് എന്നത് അങ്ങേയറ്റം ആശങ്കാ ജനകമാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം വാദിക്കുന്ന രാഷ്ട്രീയക്കാരുടെയും, സാംസ്‌കാരിക നായകരുടെയും കാപട്യമാണ് ഈ കേസിലൂടെ പുറത്തു വരുന്നതെന്നും CASA പറഞ്ഞു.

ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് ‘തലോടലും’, അതിനെതിരെ പ്രതികരിക്കുന്നവർക്ക് ‘തല്ലും’ ലഭിക്കുന്നു എന്നതാണ് ദുരവസ്ഥ. ഇത്തരത്തിലെ പ്രണയ കെണികളിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് നീതി നിഷേധിച്ചുകൊണ്ട് സർക്കാരിന്റെ തന്നെ നിയമ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി തീവ്രവാദികളെയും, കൊലപാതകികളെയും രക്ഷപ്പെടുത്തുന്ന കാഴ്ച്ചയിൽ സാക്ഷര കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടതാണെന്നും, ക്രൈസ്തവ സമുദായത്തിലെ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതി ഇല്ലാതാക്കുന്നതിലൂടെ സർക്കാർ സംവിധാനം ഒരു സമുദായത്തെ തന്നെ ആശങ്കയിൽ നിർത്തുകയാണെന്നും CASA പറയുന്നു.

സത്യവും, നീതിയും സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും, നിയമ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി തന്റെ പദവി ദുരുപയോഗം ചെയ്ത പ്രോസികൂഷ്യൻ അഭിഭാഷകന് എതിരെ കർശന നടപടി സ്വീകരിച്ചുകൊണ്ട്, ഈ കേസിൽ ക്രൈസ്തവ സമുദായത്തിനുള്ള ആശങ്ക നീക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും, തീവ്രവാദികളുമായും, രാജ്യ വിരുദ്ധ ശക്തികളുമായും ഈ അഭിഭാഷകനുള്ള ബന്ധം അടിയന്തിരമായി അന്വേഷണ വിധേയമാക്കണമെന്നും, ചിലരുടെ വിലപ്പെട്ട ജീവൻ മാത്രം നിസ്സാരവത്കരിക്കുന്നതു ജനാധിപത്യത്തിന് ഭൂഷണം അല്ലായെന്നു ബന്ധപ്പെട്ടവർ മനസ്സിലാക്കി, ഉചിതമായ നടപടികൾ എടുക്കണമെന്നും CASA ആവശ്യപ്പെടുന്നു.

സർക്കാർ അഭിഭാഷകനും, മത തീവ്രവാദ ശക്തികളും തമ്മിലുള്ള അവിശുദ്ധബന്ധം തുറന്നു കാണിക്കുന്നതിനോടൊപ്പം, ഇവാ ആന്റണിക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിലും കാസ എന്ന ക്രൈസ്തവ സംഘടന മുൻപന്തിയിലുണ്ടാവുമെന്ന് അവർ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker