ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വനിതാദിനം ആചരിച്ചു
ബി.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ബി.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിനം ആചരിച്ചു. കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ചു നടന്ന വനിതാ സംഗമം സെന്റ് ജോസഫ് വനിതാ കോളജ് പ്രിൻസിപ്പാൾ പ്രൊ.ഷീന ജോർജ് ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ വികാരി ഫാ.സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ കൗൺസിലർമാരായ ശ്രീമതി ബിനു തോമസ്, ശ്രീമതി കരോളിൻ പീറ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി പെട്രിഷ്യ പാട്രിക്, ഡോ.അനീറ്റ, ശ്രീ.ജോസ് ആന്റണി എന്നിവർ സംസാരിച്ചു.
രാവിലെ വനിതകൾക്കായി ഫാ.സ്റ്റാൻലി പുളിമൂട്ടുപറമ്പിലിന്റെ കാമ്മീകത്വത്തിൽ നടന്ന ദിവ്യബലിക്കുള്ള ക്രമീകരണങ്ങൾക്ക് സി.അനു, സി. മിനി മൈക്കിൾ, സി.ദലീമ, ജി ജോസഫ്, സിനോജ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രേഷിതവർഷം പ്രമാണിച്ച് വിശുദ്ധ മറിയം ത്രേസ്യായുടെ ബഹുമാനാർത്ഥം മറിയം ത്രേസ്യാ നഗർ എന്ന് നാമകരണം ചെയ്തു. തുടർന്ന് വട്ടയപ്പ മേള, തീറ്റ മത്സരം, വടംവലി മത്സരം, ഫാൻസി ഡ്രസ്സ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.