Kerala
ആലുവയിൽ വൈദിക വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു
സംസ്കാര കർമ്മം നാളെ (March 10) രാവിലെ വലിയപെരുമ്പുഴ പള്ളിയിൽ...
സ്വന്തം ലേഖകൻ
ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജി പെരിയാറിൽ മുങ്ങി മരിച്ചു. 24 വയസായിരുന്നു. ഇന്ന് (മാർച്ച് 8) വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. മൃതസംസ്കാര കർമ്മം നാളെ (March 10) രാവിലെ വലിയപെരുമ്പുഴ പള്ളിയിൽ നടക്കും. നാളെ 10 മണിക്ക് ബ്രദർ ഓസ്റ്റിന്റെ ഭവനത്തിൽ നിന്ന് പ്രാർത്ഥനകളോടെ ആരംഭിക്കുന്നു.
രണ്ടുമണിക്കൂറിലധികം തിരച്ചിലിനു ശേഷമാണ് പോലീസിന്റെ സാന്നിധ്യത്തിൻ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടു പോകും.
കൊല്ലം രൂപതയിലെ വലിയപെരുമ്പുഴ (മാവേലിക്കര) ഇടവകയിൽ സംസ്കാരം നടത്തും. കണ്ണംപള്ളിൽ ഷാജി അഗസ്റ്റിൻ പിതാവും ജെമ്മ മാതാവുമാണ്. ഓർലിൻ ഷാജി സഹോദരി.