Diocese
വിദ്യാഭ്യാസ വർഷ പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു
രൂപതാ വൈദീകരുടെ പ്രസ്ബിത്തേരിയത്തിൽ വച്ച്...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: kRLCC വിഭാവനം ചെയ്ത വിദ്യാർത്ഥി കേന്ദ്രീകൃത ബി.സി.സി. അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിനായി നെയ്യാറ്റിൻകര രൂപതാ വിദ്യാഭ്യാസ സമിതി തയ്യാറാക്കിയ പ്രവർത്തന പുസ്തകം ബിഷപ്പ് വിൻസെന്റ് സാമുവൽ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര രൂപതാ വൈദീകരുടെ പ്രസ്ബിത്തേരിയത്തിൽ വച്ച് രൂപതാ ശൂശ്രുഷ കോഡിനേറ്റർ മോൺ. വി.പി.ജോസ് പുസ്തകം പരിചയപ്പെടുത്തുകയും മോൺ.റൂഫസ് പയസിലിൻ പുസ്തകം ഏറ്റു വാങ്ങുകയും ചെയ്തു.
ബി.സി.സി. അധിഷ്‌ഠിതമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് മോൺ.റൂഫസ് പയസ് ലീൻ സന്ദേശം നൽകി. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. ജോണി കെ.ലോറൻസ് രൂപത നടപ്പിലാക്കുന്ന വിദ്യാഭ്യാസ നൈപുണ്യ വികസന പ്രവർത്തങ്ങളെക്കുറിച്ച് സംസാരിച്ചു.
തുടർന്ന്, ബിഷപ്പ് വൈദികർക്ക് പുസ്തകം സമ്മാനമായി നൽകി.