ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി KCYM(L) പ്രതിഷേധ സായാഹ്നം നടത്തി
ഭരണഘടനയുടെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുവാൻ ഏവർക്കും കടമയുണ്ട്...
ജോസ് മാർട്ടിൻ
കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ മതേതര മൂല്യങ്ങൾ തകർത്തു കൊണ്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി പിൻവലിക്കണമെ ആവശ്യപ്പെട്ടു കൊണ്ട് കെ.ആർ.എൽ.സി.സി. 2020 റിപബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി കെസിവൈഎം (ലാറ്റിൻ) ഭരണഘടന സംരക്ഷണ സായാഹ്ന ധർണ്ണ നടത്തി. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ഭരണഘടനയുടെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുവാൻ ഏവർക്കും കടമയുണ്ടെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച കെസിവൈഎം (ലാറ്റിൻ) സംസ്ഥാന പ്രസിഡന്റ് അജിത് തങ്കച്ചൻ പറഞ്ഞു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെകട്ടറി ക്രിസ്റ്റി ചക്കാലക്കൽ ഭരണഘടനയുടെ ആമുഖം വായിച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആന്റെണി ആൻസിൽ, കെ.ആർ.എൽ.സി.സി. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.പോൾ സണ്ണി, 25 ഡിവിഷൻ കൗൺസിലർ ആന്റണി ഫ്രാൻസിസ്, ജോസ് പള്ളിപാടൻ, വിപിൻ ക്രിസ്റ്റി, ജോസഫ് ദിലീപ് എന്നിവർ സംസാരിച്ചു.