നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന് വ്യാഴാഴ്ച തുടക്കം; പന്തലിന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു
30 വ്യാഴ്ച മുതല്‍ ഫെബ്രുവരി 3 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സംഘടിപ്പിക്കുന്ന 14 ാമത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് വ്യാഴാഴ്ച തുടക്കമാവും. കണ്‍വെന്‍ഷന്‍ നടക്കുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നിര്‍വ്വഹിച്ചു. കണ്‍വെന്‍ഷന്‍ കോ ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് ഫാ.ഡെന്നിസ് കുമാര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ കെ ജി പത്രോസ്, അംഗങ്ങളായ സുരേഷ്ബാബു, ജോസ്, സി.ടി. അനിത, രാജേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.
30 വ്യാഴ്ച മുതല്‍ ഫെബ്രുവരി 3 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് 5 ദിവസം നടക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
വ്യാഴാഴ്ച വൈകിട്ട് 5 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. വിവിധ ദിവസങ്ങളില്‍ നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, ഡോ.ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിവര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും. കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് അറിയിച്ചു.