കട്ടക്കോട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം
26-ന് തിരുനാള്‍ സമാപിക്കും...
സ്വന്തം ലേഖകൻ
കാട്ടാക്കട: കട്ടക്കോട് സെന്റ് ആന്റെണീസ് ഫൊറോന ദേവാലയ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. കട്ടക്കോട് ജംഗ്ഷനിലെ വിശുദ്ധ അന്തോണീസ് കുരിശടിയില്‍ നിന്ന് ആരംഭിച്ച പതാക പ്രയാണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന്, ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ലിജോ ഫ്രാന്‍സിസ് വചന സന്ദേശം നല്കി.
25-ന് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും. കാട്ടാക്കട ക്രിസ്തുരാജ ദേവാലയത്തില്‍ പോയി തിരികെ ദേവാലയത്തില്‍ പ്രദക്ഷിണം സമാപിക്കും.
26-ന് രാവിലെ 10.30 ന് നടക്കുന്ന തിരുനാള്‍ സമാപന ദിവ്യബലിക്ക് ഡോ.ഗ്ലാഡിന് അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ.ക്രിസ്റ്റിന് വചന സന്ദേശം നല്‍കും. തുടര്‍ന്ന് ദിവ്യകുരുണ്യ പ്രദക്ഷിണം, കൊടിയിറക്ക്, സ്നേഹവിരുന്ന്.