Parish
അന്തിയൂര്‍ക്കോണം സെന്റ് ജോണ്‍ ഓഫ് ദ ക്രോസ് ദേവാലയ തിരുനാളിന് തുടക്കം
അന്തിയൂര്‍ക്കോണം സെന്റ് ജോണ്‍ ഓഫ് ദ ക്രോസ് ദേവാലയ തിരുനാളിന് തുടക്കം
സ്വന്തം ലേഖകൻ
മലയിന്‍കീഴ്: അന്തിയൂര്‍ക്കോണം ജോണ്‍ ഓഫ് ദ ക്രോസ് ദേവാലയ തിരുനാളിന് തുടക്കമായി, 12 ന് സമാപിക്കും. നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
ദിവ്യബലിക്ക് ഇടവക വികാരി ഫാ.റോബിന്‍ രാജ്, ഫാ.അലോഷ്യസ് സത്യനേശന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍ സങ്കീര്‍ത്തനപാരായണം, ജപമാല, ലിറ്റിനി ദിവ്യബലി എന്നിവ ഉണ്ടാവും.
10 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 11 ന് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാള്‍ സമാപനദിനാമയ 12 ഞായറാഴ്ച രാവിലെ 10.30 ന് ഫാ.ആന്‍റോ ഡിക്സന്റെ മുഖ്യകാര്‍മ്മികതവത്തില്‍ ആഘോഷമായ ദിവ്യബലി. തുടര്‍ന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്.