Kazhchayum Ulkkazchayum

വിവാഹ മോചനം

ഭാര്യ കുടുംബകോടതിയിൽ വിവാഹ മോചനത്തിനുവേണ്ടി കേസ് ഫയൽ ചെയ്തു. ജഡ്ജി രണ്ടുപേരെയും വിളിപ്പിച്ചു.

ഭർത്താവിനോട് ചോദിച്ചു: നിങ്ങൾ വിവാഹ മോചനം ആഗ്രഹിക്കുന്നുവോ? ഭർത്താവ് – അതെ! ജഡ്ജി ഭാര്യയോട്: ഭർത്താവിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും എന്തെല്ലാമാണ്? ഭാര്യ – ഞങ്ങൾ 18 വർഷമായി വിവാഹിതരായിട്ട്. മൂന്ന് മക്കൾ 16,11,5 വയസുപ്രായമുള്ളവർ. കഴിഞ്ഞ 18 വർഷമായി ഭർത്താവ് എന്നോട് സംസാരിക്കുന്നില്ല. ജഡ്ജി: അപ്പോൾ മൂന്ന് മക്കൾ ഉണ്ടെന്ന് പറഞ്ഞത്? അതെ ഞങ്ങൾക്ക് മൂന്ന് മക്കൾ ഉണ്ട്. ജഡ്ജി ഒരു നിമിഷം മൗനംപൂണ്ടു. എന്നിട്ട് ചോദിച്ചു: ‘നിങ്ങളുടെ ഭർത്താവിന് സംസാരശേഷി ഉണ്ടോ? ഉണ്ട്. ഭാര്തതാവ് നിങ്ങളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ട്. മക്കളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ട്. കുടുംബകാര്യങ്ങൾ നോക്കുന്നുണ്ടോ? ഉവ്വ്. ഭർത്താവിന് എന്തെങ്കിലും സ്വഭാവ ദൂഷ്യമുണ്ടോ? ഇല്ല. ഭർത്താവ് എന്ത് ചെയ്യുന്നു? ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നു. ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ? ഇല്ല. ജഡ്ജി മേശപ്പുറത്തിരുന്ന ഫയലിൽ എല്ലാം കുറിച്ചെടുക്കുന്നുണ്ടായിരുന്നു. വീണ്ടു ജഡ്ജി മൗനത്തിലായി.

തുടർന്ന്, ഭർത്താവിനോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. നിങ്ങളുടെ ഭാര്യ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ? ഉവ്വ്. മക്കളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ട്. വീട്ടുകാര്യങ്ങൾ നോക്കുന്നുണ്ടോ? ഉണ്ട്. ഭാര്യക്ക് എന്തെങ്കിലും സ്വഭാവ ദൂഷ്യമുണ്ടോ? ഇല്ല. മൂന്ന് മക്കളും നിങ്ങളുടെ മക്കൾ തന്നെയാണോ? അതെ. നിങ്ങൾ വിവാഹ മോചനം ആഗ്രഹിക്കുന്നുണ്ടോ? ഉവ്വ്. എന്തുകൊണ്ട്? എന്റെ ഭാര്യ ആവശ്യപ്പെട്ടതുകൊണ്ട്. ജഡ്ജി തുടർന്ന്: കഴിഞ്ഞ ൧൮ വർഷമായി നിങ്ങൾ ഭാര്യയോട് സംസാരിക്കുന്നില്ല എന്ന പറഞ്ഞത് ശരിയാണോ? ശരിയാണ്.

ജഡ്ജി നിവർന്നിരുന്നു. രണ്ടുപേരെയും മാറിമാറി നോക്കി. ഇരുവരുടെയും മുഖഭാവം ശ്രദ്ധിച്ചു. നിസംഗത…ജഡത്വം…നിർവികാരത…!!!

നിങ്ങൾ എന്തുകൊണ്ടാണ് ഭാര്യയോട് സംസാരിക്കാത്തത്? അയ്യാളുടെ കണ്ഠമിടറി… വാക്കുകൾ മുറിഞ്ഞു വീണു! യുവർ ഓണർ… കഴിഞ്ഞ 18 വർഷമായി ഭാര്യയോട് സംസാരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. എനിക്ക് ഒരു സ്വഭാവം ഉണ്ട്, അതെ എന്റെ കുടുബത്തിൽ നിന്ന് കിട്ടിയ സ്വഭാവം! ‘ആരെങ്കിലും സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ശീലം ഇല്ല. ഭാര്യ സംസാരിച്ചു തീർന്നശേഷം സംസാരിക്കണമെന്ന് കരുതി 18 വർഷം ഞാൻ കാത്തിരുന്നു. ഞാൻ ദയനീയമായി പരാജയപ്പെട്ടു!

ജഡ്ജി ദീർഘശ്വാസം വിട്ടു. കുനിഞ്ഞ് വിധി വാചകം കുറിച്ചു. അടുത്തമാസം പത്താം തീയതിവരെ നിങ്ങളുടെ ഭർത്താവ് സംസാരിക്കും…നിങ്ങൾ കേൾക്കും. പത്താം തിയതി 10 മണിക്ക് വിവാഹ മോചനത്തെപ്പറ്റി വിധിയുണ്ടാകും.

ജഡ്ജി വരാൻ പറഞ്ഞ ദിവസം രണ്ടുപേരും സന്തോഷത്തോടെ ഹാജരായി. വിവാഹ മോചനത്തെക്കുറിച്ച് എന്തുപറയുന്നു? രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു: “വിവാഹ മോചനം വേണ്ട…”.

പ്രിയമുള്ളവരേ, ദാമ്പത്യ ജീവിതത്തിന്റെ ഭദ്രത പരസ്പര ബഹുമാനമാണ്, അംഗീകാരമാണ്, ആദരവാണ്, ക്ഷമയാണ്, വിട്ടുവീഴ്ചയാണ്. എല്ലാറ്റിലും ഉപരിയായി ദൈവാശ്രയബോധമാണ്. ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപിരിക്കരുത്. ഇണയും തുണയുമായി ജീവിക്കാൻ വിളിക്കപ്പെട്ടവരാണ് ദമ്പതികൾ…മറക്കരുത്!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker