Kerala

മനുഷ്യാവകാശദിനത്തിൽ മനുഷ്യാവകാശ ധ്വംസനം; പ്രതികരണശേഷി നഷ്‌ടപ്പെട്ട് മാധ്യമപ്രവർത്തകരും

സെമിനാർ ലൂസിയുടെ സ്‌പോൺസേർഡ് പ്രോഗ്രാം എന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് മാധ്യമ പ്രവർത്തകരുടെ നിസ്സംഗത.

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്‌ സംഘടിപ്പിച്ച ‘മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും’ എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തുന്ന ലൂസിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എത്തിയ കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ, റിപ്പോർട്ട് ചെയ്യാൻ എത്തിയ കാവൽഗോപുരം എഡിറ്റർ സിറാജ് ജോസഫ് അടക്കം പന്ത്രണ്ട് പ്രവർത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള അക്കാഡിയ റിസോർട്ടിന് മുൻപിൽ വച്ച് ‘കരുതൽ തടങ്കൽ’ (ജമ്മുകശ്മീരിൽ നിന്ന് കൊച്ചു കേരളത്തിലും ഇതെത്തി) എന്ന പേരിൽ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ്ചെയ്തത്. മാധ്യമപ്രവർത്തകരുടെ കൺമുൻപിൽ വച്ചു നടന്ന ഈ മനുഷ്യാവകാശ ധ്വംസനത്തിന് എതിരെ പ്രതികരിക്കാനോ, പ്രതിക്ഷേധിക്കാനോ മാധ്യമപ്രവർത്തകർ തയാറായില്ല.

‘മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും’ എന്ന പേരിലെ ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സെമിനാർ ലൂസിയുടെ സ്‌പോൺസേർഡ് പ്രോഗ്രാം ആണോ എന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ശൂരപരാക്രമികളായ മാധ്യമ പ്രവർത്തകരുടെ, മാധ്യമ ധർമത്തിന് ചേരാത്ത ഈ നിസ്സംഗത.

ഇന്ത്യൻ ഭരണഘടന നൽകുന്ന ഒരു വ്യക്തിയുടെ അവകാശമാണ് പ്രതിക്ഷേധിക്കുവാനുള്ള സ്വാതന്ത്ര്യവും, തന്റെ വിശ്വാസം സംരക്ഷിക്കാനുമുള്ള അവകാശവും. ഈ മനുഷ്യാവകാശദിനത്തിൽ
ബാനറോ, കൊടിയോ, മറ്റു മാരകായുധങ്ങളോ ഒന്നുമില്ലാതെ സമാധാനപരമായി പ്രതിക്ഷേധമറിയിക്കുവാൻ എത്തിയ വെറും 12 കെ.സി.വൈ.എം. പ്രവർത്തകർക്കുനേരെയാണ് ഈ മനുഷ്യാവകാശ ധ്വംസനം നടന്നിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker