Kerala

ആലപ്പുഴയിൽ കെ.എൽ.സി.എ.യുടെ “ആദരവ് 2019”

സമുദായാംഗങ്ങൾ ഒറ്റക്കെട്ടായിനിന്ന് തീരദേശത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദംചെലുത്തണം...

ജോസ് മാർട്ടിൻ

ആലപ്പുഴ: കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ രൂപതാ അധ്യക്ഷനായി സ്ഥാനമേറ്റ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിനെയും, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ആത്മീയ ഉപദേഷ്ടാവായി 28 വർഷക്കാലം സേവനമനുഷ്ഠിച്ച ഫാ.ബെർലിൻ വേലിയകത്തിനെയും, കോൾപിംഗ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എൽ.സി.എ.യുടെ ആലപ്പുഴ രൂപതാ വൈസ് പ്രസിഡൻറ് ശ്രീ.സാബു.വി തോമസിനെയും, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടറായി സ്ഥാനമേറ്റ ഫാ.ജോൺസൺ പുത്തൻവീട്ടിലിനെയും ആദരിച്ചു.

ആലപ്പുഴ, വട്ടായാൽ സെന്റ്. പീറ്റേഴ്സ് പള്ളി ആഡിറ്റോറിയത്തിൽ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ശ്രീ.ബ്രിട്ടോ പി.ജി.യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമുദായത്തിൽ നിന്ന് നിങ്ങൾ എല്ലാവരും നേതാക്കൻമാരാവണമെന്നും, വാർഡ് തലത്തിലും, പഞ്ചായത്ത്‌ തലത്തിലും നമ്മുടെ സാന്നിധ്യം ഉണ്ടാവണമെന്നും പറഞ്ഞ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, അത്‌ അധികാരങ്ങൾ വെട്ടിപിടിക്കാൻ വേണ്ടിയല്ല മറിച്ച് നമ്മുടെ ഗ്രാമങ്ങൾ സംരക്ഷിക്കാൻ, നമ്മുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാകണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു.

കെ.എൽ.സി.എ. വട്ടയാൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കിഴക്കേവീട്ടിൽ, വട്ടയാൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സക്കറിയ മോൻസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, മുൻ ഡയറക്ടർ ഫാ.ബേർളിവേലിയകം, ശ്രീ.സാബു വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന്, “തീരപരിപാലന നിയമവും, തീരദേശ ജനതയും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് തീരപരിപാലന നിയമത്തിലെ നിയമ വശങ്ങളെകുറിച്ച് സംസാരിക്കുകയും, സമുദായാംഗങ്ങൾ ഒറ്റക്കെട്ടായിനിന്ന് തീരദേശത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദംചെലുത്തണമെന്നും ആവശ്യപ്പെട്ടു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker