കൊല്ലം രൂപതയിലെ മുതിർന്ന വൈദീകൻ പോൾ ക്രൂസ് നിര്യാതനായി
കൊല്ലം രൂപതയിലെ മുതിർന്ന വൈദീകൻ പോൾ ക്രൂസ് നിര്യാതനായി
സ്വന്തം ലേഖകൻ
പോൾ ക്രൂസ് എന്ന “കൊന്ത അച്ചൻ”: ജേക്കബ് സ്റ്റീഫന്റെ പങ്കുവെയ്ക്കൽ
“കൊന്ത അച്ചൻ” കുഞ്ഞുനാൾ മുതൽക്കേ കേട്ടു പരിചിതമായ പേര് ആദ്യമൊക്ക ചിന്തിച്ചിരുന്നു എന്ത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന്. ഇരവിപുരം പള്ളിയിൽ വെച്ചാണെന്ന് തോന്നുന്നു ആദ്യമായി അച്ചനെ കണ്ടത്. സ്നേഹത്തോടെയുള്ള ഒരു തലോടലും ഒപ്പം കൈലേക്ക് തിളങ്ങുന്ന ഒരു നീല നിറമുള്ള ജപമാലയും വെച്ച് തന്നു. അതിനു ശേഷവും ഒരുപാട് തവണ അച്ചനെ കണ്ടു, ഓരോ പ്രാവശ്യം അച്ചനെ കാണുമ്പോളും അച്ചനോടുള്ള സ്നേഹം കൂടി വന്നു. പ്രായം തളർത്താത്ത പോരാളി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.
വാർധക്യ സഹജമായ അസുഖങ്ങൾ ശരീരത്തെ തളർത്തുമ്പോഴും അച്ചൻ ബലിപീഠത്തിൽ അഭയം തേടി. കാസയും പീലാസയും നെഞ്ചോടു ചേർത്ത് പിടിച്ചു ബലിയർപ്പിക്കാനുള്ള അവസരങ്ങൾ അച്ചൻ പാഴാക്കിയില്ല. പ്രീസ്റ്റ് ഹോമിലെ നാലുകെട്ടിനുളിൽ കഴിയുമ്പോഴും അച്ചൻ മടുപ് തോണികാണില്ല എന്നുറപ്പ്.
ഞാൻ ഒരിക്കൽ അവിടെ പോയപ്പോൾ അവിടത്തെ ഒരു ചേട്ടൻ പറയുകയുണ്ടായി ഇവിടെ പോൾ ക്രൂസ് അച്ചനാണ് ഏറ്റവും കൂടുതൽ സന്ദർശകർ വരുന്നതെന്ന്. പലപ്പോഴും ഞാൻ അച്ചന്റെ ഒരു നിത്യസന്ദർശകൻ ആയിരുന്നു. അച്ചന്റെ മുറിയിലെ ഒരു പഴയകാല ഫോട്ടോ കണ്ടിട്ട് ഞാൻ അച്ചനോട് പറഞ്ഞു: അച്ചന്റെ പഴയ ഫോട്ടോ കണ്ടാൽ ഹോളിവുഡ് സിനിമ നടന്മാരെ പോലുണ്ടെന്നു. എന്നെ ഞെട്ടിച്ചത് അച്ചന്റെ മറുപടി ആയിരുന്നു “അതെന്താ ഇപ്പൊ കണ്ടാൽ പറയില്ലേ” എന്ന്. തമാശകളും ചിരിയനുഭവങ്ങളുമായി ഏറെ ഓർമ്മകൾ നൽകിയ ഒരു വിശുദ്ധ വൈദികൻ. ഓർമ്മകൾ ഒരുപാട് ഉണ്ട്. മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ആയിരം പനിനീർ പൂക്കളുടെ പ്രണാമം.
സീറോ മലബാർ സിറോ മലങ്കര ലിറ്റർജിയിൽ “മാർപ്പാപ്പാ ” എന്ന് അഭിസംoബാധന ചെയ്തുതു വരുന്നത്കേട്ട് ലത്തീൻ സഭാഗങ്ങളും ഈ രീതി പിൻതുടരുന്നു. കൂടാതെ ലത്തിൻ റീത്തിലെ ചില പ്രാർത്ഥന പുസ്തകങ്ങളിലും ഇത് കടന്നു കൂടിയിട്ടുണ്ട്.
വേറൊരു കാര്യം – ക്രിസ്തുമസ് കാലത്ത് പ്രത്യക്ഷറപ്പടുന്ന സാന്താക്ലോസിനെ – കുടവയറും തടിയനുമായ ഒരു ഹാസ്യകഥാപാത്രത്തെ “പപ്പാഞ്ഞി” എന്ന് വിളിച്ചു വരുന്നതിനാലും പോപ്പിനെ പാപ്പാ എന്ന് വിളിക്കുന്നതിൽ ഒരു പോരായ്മയുണ്ടെന്ന ധാരണയാണ് മലയാളികളായ ലത്തീൻ കത്തോലിക്കർ “മാർപ്പാപ്പ ” എന്ന അഭിസംബോധന തുടരുന്നത്.
ഇതുപോലുള്ള പോസ്റ്റിംഗുകളും തുടരെയുള്ള പ്രബോധനങ്ങളും വഴി ഈ തെറ്റായ രീതി തിരുത്താൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത്.
കൂടാതെ ലത്തീൻ രീത്ത് പ്രാർത്ഥന പുസ്തകങ്ങളിൽ ഇതേ വരെ കടന്നു കൂടിയിട്ടുള്ള ഇത്തരം തെറ്റായ പ്രയോഗങ്ങൾ തിരുത്തി അടുത്ത റീ- പ്രിന്റിംഗിൽ കറക്കട് ചെയ്യണമെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക്ക് മെത്രാൻ സമിതി – KRLCBC – നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
—- അഡ്വ. ജോസി സേവ്യർ, കൊച്ചി.