Public Opinion

വിദ്യാരംഭവും വിശ്വാസിയും

ക്രിസ്തീയ വിശ്വാസം അനുസരിച്ച് വിദ്യാരംഭം എന്നത് ഒരു കൂദാശ അല്ല... സഭ പഠിപ്പിക്കുന്നത്‌ ജ്ഞാനം ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്...

ജോസ്‌ മാർട്ടിൻ

ഒരു മതത്തിന്റെ ആചാരങ്ങളെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ അല്ല ഈ കുറിപ്പ്. അതിനാല്‍ത്തന്നെ വിദ്യാരംഭത്തെകുറിച്ചുള്ള അവരുടെ വിശ്വാസപരമായ കാഴ്ച്ചപ്പാടുകളിലേക്ക് കടക്കുന്നില്ല.

ഇന്നലെ വിദ്യാരംഭ ദിനത്തില്‍ തന്റെ ഇളയ മകനെ ആദ്യാക്ഷരം കുറിക്കുവാനായി ഇടവക പള്ളിയില്‍ കൊണ്ട്ചെന്നപ്പോള്‍ സഹവികാരിയില്‍ നിന്നു ഉണ്ടായ മോശമായപെരുമാറ്റത്തെ കുറിച്ചുള്ള വാട്ട്സാപ്പ് പോസ്റ്റ്‌ വായിച്ചു (ആ പോസ്റ്റ് അവസാനം ചേർക്കുന്നുണ്ട്). വിഷമമല്ല, ആ വ്യക്തിയോട് സഹതാപമാണു തോന്നിയത്.

പള്ളികളില്‍ ആദ്യാക്ഷരം കുറിക്കുക എന്ന ചടങ്ങ് ചില ക്രസ്ത്യന്‍ പള്ളികളില്‍ നടത്തുന്നുണ്ട്. ഇതിനു കേരളത്തില്‍ തുടക്കം കുറിച്ചത് 2003 – ല്‍ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലാണ്. ഏകദേശം 30 കുട്ടികളാണു അന്ന് അവിടെ ആദ്യാക്ഷരം കുറിച്ചത്‌. കത്തോലിക്കാ പള്ളികളില്‍ പ്രത്യേകിച്ച്, ലത്തീന്‍ പള്ളികളില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താറില്ല എന്നാണ് എന്റെ അറിവ്.

നമ്മുടെ കുട്ടികളെ സമൂഹത്തിലെ ആദരണീയരായ വ്യക്തികളെ കൊണ്ട് ആദ്യാക്ഷരം കുറിപ്പിക്കാറുണ്ട് എന്നത്‌ ശരിതന്നെ. ക്രിസ്തീയ വിശ്വാസം അനുസരിച്ച് വിദ്യാരംഭം എന്നത് ഒരു കൂദാശ അല്ല. അതിനാല്‍ തന്നെ ഈ ദിവസത്തെകുറിച്ച് വ്യക്തമായ അറിവുള്ളതിനാലാണു ഒരു പുരോഹിതന്‍ അടുത്ത ദിവസം കുഞ്ഞിനെ എഴുത്തിനിരുത്താൻ കൊണ്ട് വരാന്‍ പറഞ്ഞത് (വാട്സാപ്പ്‌ മെസേജ്‌ എഴുതിയ ആള്‍ക്കും വിദ്യാരംഭ ദിനത്തെ കുറിച്ച് അറിവുണ്ടല്ലോ, അല്ലങ്ങില്‍ ഈ ദിവസം തിരഞ്ഞെടുകയില്ലല്ലോ).

എന്റെ അറിവില്‍ സഭയുടെ പ്രബോധനങ്ങള്‍ അനുസരിച്ച്, അല്ലെങ്കില്‍ സഭ പഠിപ്പിക്കുന്നത്‌ ജ്ഞാനം ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്, പരിശുദ്ധാത്‌മാവിനു പ്രവര്‍ത്തിക്കാന്‍ പ്രത്യേക ദിവസമോ, സമയമോ ഇല്ല. ഇത് വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം അറിഞ്ഞതാണു, വിശ്വസിച്ചതാണ്. അതായിരിക്കട്ടെ നമ്മുടെ ഉറച്ച വിശ്വാസവും.

ഓര്‍ക്കുക, ഭാരതവല്‍ക്കരണം എന്നൊക്കെ പറഞ്ഞു കൊണ്ട്‌ അന്യമതാചാരങ്ങള്‍ ദിവ്യബലിയിലും മറ്റും കൂട്ടികലര്‍ത്തി വര്‍ണ്ണാഭമാക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് നഷ്ട്ടപ്പെടുന്നത് നമ്മുടെ വിശുദ്ധ പാരമ്പര്യം ആണെന്ന് മറക്കരുത്. അതിന്റെ ഒക്കെ പരിണിതഫലമാണ് ഇന്ന് ക്രിസ്ത്യാനികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിശ്വാസ രാഹിത്യവും, സാമൂഹ്യ-പത്ര-വിഷ്വൽ മാധ്യമങ്ങളിലൂടെ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളും.

ബഹുമാനപ്പെട്ട പുരോഹിതാ, അങ്ങയെ എനിക്ക് അറിയില്ല, സഹ.വികാരി എന്നറിഞ്ഞു അതിനാല്‍ തന്നെ യുവ വൈദീകന്‍ ആണെന്നു കരുതുന്നു. വിശുദ്ധ കൂദശകള്‍ പരികര്‍മ്മം ചെയ്യാന്‍ തന്നെ പുരോഹിതനായി തിരഞ്ഞെടുത്ത തമ്പുരാനോട്,‌ അവന്റെ പ്രബോധനങ്ങളോട്, ക്രിസ്തീയ വിശ്വാസ സത്യങ്ങളോടുള്ള അങ്ങയുടെ ഉറച്ച ബോധ്യത്തിനു മുന്നിൽ, വിശ്വാസത്തിനു മുന്‍പില്‍, അത് തുറന്നു പറയാന്‍ കാണിച്ച ആര്‍ജവത്തിനു മുന്നിൽ ശിരസു നമിക്കുന്നു. എല്ലാ വൈദീകരും ഇത് തന്നെയല്ലേ ചെയ്യേണ്ടത്!

അച്ചനെ കുറ്റം വിധിച്ചുകൊണ്ട്‌ പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് മെസേജ്‌ ഇങ്ങനെ:

Friends ,.. വളരെ ദുഃഖം കൊണ്ടാണ് ഇത് പറയാൻ എന്നെ പ്രേരിപ്പിച്ചത് …Pallithode ഇടവകാംഗം ആയ ഞാൻ ഇന്ന് എന്റെ ഇളയ മകന് ആദ്യാക്ഷരം കുറിക്കുവാനായി നമ്മുടെ പള്ളിയിൽ ചെന്നു …വളരെ മോശമായി ആണ് എന്നോട് നമ്മൾ വിശുദ്ധn എന്ന് വിളിക്കുന്ന വികാരി പെരുമാറിയത് …കൊച്ചു+ അച്ഛൻ………എന്ന മഹാനായ വ്യക്‌തി എന്നോട് പറഞ്ഞത് ….ഇന്ന് സരസ്വതി ദേവിയുടെ ദിവസം ആണ് ആയതിനാൽ തങ്ങൾ നാളെ കുട്ടിയുമായി വരൂ എന്നാണ് …എനിക്കറിയില്ല ആരാണ് സരസ്വതി എന്ന് .അന്ധ വിശ്വാസം ആരിൽ ആണ് കൂടി കൊണ്ടിരിക്കുന്നത് …തുടർന്ന് ഞാൻ എന്റെ ഫാമിലിയുമായി പാട്ടം പള്ളിയിൽ പോയി അവിടത്തെ അച്ഛനെ കാണുകയും ,വളരെ സ്നേഹത്തോടെ എന്റെ മകന് ആദ്യ അക്ഷരം എഴുതിക്കുകയം ചെയ്യുത് ….ഇവിടെ ആരുടെ പക്കൽ ആണ് തെറ്റ് ? ..നമ്മൾ എല്ലാം കണ്ടിട്ട് മിണ്ടാതിരിക്കുന്നത് കൊണ്ടാണ് ഇങ്ങനൊയൊക്കെ കാണിക്കുന്നത് . ഞാൻ 5 വർഷമായി css എന്ന സംഘടനയുടെ പള്ളിത്തോട്‌ ഏരിയ സെക്രട്ടറി ആണ് .ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്നെ തിരുത്തുകയും വേണം….

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker