വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രളയ ബാധിതര്‍ക്കായി കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു
വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രളയ ബാധിതര്‍ക്കായി കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കാനായി പ്രത്യേകം കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു. കളക്ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം അരുവിക്കര ഇടവക വികാരി ഫാ.ജോണ്‍ കെ.പി. നിര്‍വ്വഹിച്ചു.
ആദ്യദിനം തന്നെ തീര്‍ത്ഥാടകരും ഇടവക വിശ്വാസികളും നാട്ടുകാരും കളക്ഷന്‍ സെന്‍റെറില്‍ കുപ്പിവെളളവും, തുണികളും, ടോയിലറ്റ് ശുചീകരണത്തിന് വേണ്ട സാധനങ്ങളും, സഹായധനവും എത്തിച്ച് തുടങ്ങി. നാളെയും മറ്റെന്നാളുമായി കളക്ട് ചെയ്യുന്ന സാധനങ്ങള്‍ നെയ്യാറ്റിന്‍കര രൂപതയിലെ “നിഡ്സ്” ശേഖരിക്കുന്ന സാധനങ്ങള്‍ക്കൊപ്പം 15-ന് രാവിലെ രൂപതയുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന വാഹനങ്ങളില്‍ കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ വിതരണം ചെയ്യും.
കളക്ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തിൽ ഇടവക വികാരി മോണ്‍.വി.പി.ജോസ്, ഫാ.ടോണി മാത്യു, ഡീക്കന്‍ അനുരാജ്, കെഎല്‍സിഎ വ്ളാത്താങ്കര സോണല്‍ പ്രസിഡന്‍റ് ഡി.ജെ.സുനില്‍, യൂണിറ്റ് പ്രസിഡന്‍റ് സി.എം.ബര്‍ണാഡ്, കെസിവൈഎം യൂണിറ്റ് പ്രസിഡന്‍റ് അനൂപ്, കെഎല്‍സിഎ യൂണിറ്റ് സെക്രട്ടറി വിനോദ് വി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടവകയിലെ കെഎല്‍സിഎ, കെസിവൈഎം, ഭക്ത സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. നാളത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ കാണിക്ക പൂര്‍ണ്ണമായും പ്രളയബാധിതര്‍ക്ക് എത്തിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.