Diocese
വിദ്യാഭ്യാസ വർഷം- ബി.സി.സി. രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4 -ന് ആരംഭിക്കുന്നു
വിദ്യാഭ്യാസ വർഷം- ബി.സി.സി. രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4 -ന് ആരംഭിക്കുന്നു
നെയ്യാറ്റിൻകര: വിദ്യാഭ്യാസ വർഷത്തിന്റെ ഭാഗമായി ബി.സി.സി.കളിൽ നടത്തുന്ന രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4-ന് തുടങ്ങുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നെയ്യാറ്റിൻകര രൂപതയിലെ 1500 ബി.സി.സി. യൂണിറ്റുകളിൽ ക്ലാസ്സുകൾ നടത്തും.
രൂപതാതല റിസോഴ്സ് ടീമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ഓരോ ഞായറാഴ്ച്ചയും 250 ഓളം ബി.സി.സി.കളിൽ ക്ലാസ്സ് നടക്കും. “മാധ്യമ നിയന്ത്രിത മണിക്കൂർ” എന്ന ആശയം പ്രചരിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഭവനങ്ങളിൽ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
“ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കുടുംബം” എന്ന ആശയത്തിനും ഇതോടൊപ്പം പ്രചാരം നൽകും.
ക്ലാസ്സുകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസും, വിദ്യാഭ്യാസ കമ്മീഷൻ ഡയറക്ടർ ഫാ.ജോണി കെ.ലോറൻസും അറിയിച്ചു.