വ്ളാത്താങ്കര ദേവാലയത്തില്‍ മരിയന്‍ തീര്‍ഥാടന ജ്വാലാ പ്രയാണത്തിന് തുടക്കമായി
വ്ളാത്താങ്കര ദേവാലയത്തില്‍ മരിയന്‍ തീര്‍ഥാടന ജ്വാലാ പ്രയാണത്തിന് തുടക്കമായി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6-ന് ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഭാഗമായി “മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം” ആരംഭിച്ചു. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്ക് ബി.സി.സി. ലീഡര്‍മാരുടെയും റിസോഴ്സ് ടീം അഗങ്ങളുടെയും നേതൃത്വത്തില്ലാണ് ജ്വാല പ്രയാണത്തിന് തുടക്കമായത്.
പരിപാടിയുടെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവകാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 33 യൂണിറ്റ് ലീഡര്‍മാര്‍ക്ക് മോണ്‍.വി.പി.ജോസ് തിരികള്‍ കൈമാറി.
പരിപാടിയില്‍ ഇടവക സഹവികാരി ഫാ.ടോണി മാത്യൂ മുണ്ടപ്ലാക്കല്‍, വ്ളാത്താങ്കര ഫൊറോന ആനിമേറ്റര്‍ ഡി.സുനില്‍, ഡീക്കല്‍ അനുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ കുടുംബ യൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് തീര്‍ത്ഥാടന ജ്വാലാ പ്രയാണവും, തീര്‍ത്ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങള്‍ക്കും തുടക്കമായി. അടുത്ത ഞായറാഴ്ച ജ്വാലാ പ്രയാണം തിരിച്ച് ദേവാലയത്തില്‍ എത്തിച്ചേരും.
ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്. ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ദേവാലയത്തിന് മുന്നിലെ മാതാവിന്റെ പുതിയ ഗ്രോട്ടോ ആശീര്‍വദിക്കും.
തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി മോണ്‍.വി.പി.ജോസും തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ സി.ജോണ്‍സ് രാജും അറിയിച്ചു.