Kerala
കെ.ആര്.എല്‍.സി.സി. വാര്‍ഷിക അസംബ്ലിക്ക് ഇന്ന് കൊല്ലത്ത് തുടക്കം
സ്വന്തം ലേഖകൻ
കൊച്ചി: കെ.ആര്.എല്‍.സി.സി. വാര്‍ഷിക അസംബ്ലിക്ക് ഇന്ന് കൊല്ലത്ത് തുടക്കമാവും. 14 വരെ നടക്കുന്ന വാര്‍ഷിക അസംബ്ലി കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്റെറാണ് വേദി. “അധികാര പങ്കാളിത്തം നീതി സമൂഹത്തിന്” എന്ന പ്രമേയമാണ് യോഗത്തില്‍ ചര്‍ച്ചയാവുന്നത്.
ആര്‍ച്ച് ബിഷപ് എം.സൂസപാക്യം അധ്യക്ഷത വഹിക്കുന്ന പരിപാടി മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കൊല്ലം ബിഷപ് ഡോ.പോള്‍ ആന്റെണി മുല്ലശ്ശേരി ആമുഖ പ്രസംഗം നടത്തും. ഏഴ് സെഷനുകളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും ബിഷപ്പുമാരും വൈദീക, അല്മായ പ്രതിനിധികളും പങ്കെടുക്കും.