Kerala

ആലപ്പുഴയിൽ പ്രവാചകശബ്ദം 2019

നമ്മൾ പ്രായമാകുംതോറും മതാപിതാക്കളിൽ നിന്ന് വളരെ അകന്ന് പോകുന്നു;ഫാ.ബോബി ജോസ് കട്ടിക്കാട്

ജോസ് മാർട്ടിൻ

ആലപ്പുഴ: കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷൻ ആലപ്പുഴ സോണൽ സേവന സമിതിയുടെ ആഭിമുഖ്യത്തിൽ “പ്രവാചക ശബ്ദം 2019” വചന വിരുന്ന് സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ്.ആന്റണീസ് ബോയ്സ് ഹോമിൽ വച്ച് നടത്തിയ പ്രവാചക ശബ്ദം 2019 ഫാ.എഡ്വേർഡ് പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ.ബോബി ജോസ് കട്ടിക്കാട് വചന സന്ദേശം നൽകി.

കുടുംബത്തിൽ അമ്മയുടെ പ്രാധാന്യം എന്താണെന്ന് നാം പലപ്പോഴും മറന്ന് പോകുന്നുവെന്നും, നമ്മോട് അമ്മയെ കുറിച്ച് പത്തു കാര്യങ്ങൾ എഴുതാൻ പറഞ്ഞാൽ ഓർത്തെടുത്ത്‌ എഴുതാൻ വളരെ സമയം എടുക്കുമെന്നും, എന്നാൽ നമ്മുടെ കുട്ടികളോട് പറഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ അവർ എഴുതി തരുമെന്നും പറഞ്ഞ ബോബി ജോസ് അച്ചൻ നമ്മൾ പ്രായമാകുംതോറും മതാപിതാക്കളിൽ നിന്ന് വളരെ അകന്ന് പോകുന്നുവെന്നും ഓർമിപ്പിച്ചു.

ഉമ്മച്ചൻ.പി.ചക്കുപുരക്കൽ, പി.എൽ.വർഗ്ഗീസ്, ആന്റണി പളളത്ത്, സെലിൻ ജോസഫ് തുടങ്ങിയവർ
പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker