Diocese
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ത്ഥാടന ദേവാലയത്തിലെ യുവജനദിനാഘോഷം
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ത്ഥാടന ദേവാലയത്തിലെ യുവജനദിനാഘോഷം
അനിൽ ജോസഫ്
പാറശാല: വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ യുവജനദിനാഘോഷം നടത്തി. യുവജനദിനഘോഷം ഇടവക വികാരി മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സമൂഹനന്മയുടെ വക്താക്കളായി പ്രവര്‍ത്തിക്കണമെന്ന് അദേഹം പറഞ്ഞു.
രൂപതാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ മാധ്യമരഹിത മണിക്കൂറിന്റെ ഉദ്ഘാടനവും നടന്നു. യുവജന ദിനത്തിന്റെ ഭാഗമായി കെ.സി.വൈ.എം.(ലാറ്റിന്റെ) നേതൃത്വത്തില്‍ സമാധാന നടത്തവും സംഘടിപ്പിച്ചിരുന്നു.
ഇടവക സഹവികാരി ഫാ.സോണി മാത്യു മുണ്ടപ്ലാക്കല്‍, ഇടവകയിലെ കെ.സി.വൈ.എം. പ്രസിഡന്റ് അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.