Kerala

ദൈവം നമ്മെ അനുഗ്രഹിക്കുന്നത് നമുക്ക് ഹൃദയ വിശുദ്ധി ഉണ്ടാകുമ്പോഴാണ്; ബിഷപ്പ് ജോസഫ് കാരിക്കശേരി

കാരുണ്യ പ്രവർത്തികൾ നമ്മൾ ചെയ്യണം ചെയ്തില്ലെങ്കിൽ അത് പാപമാണ്

സ്വന്തം ലേഖകൻ

തൃശൂർ: ദൈവം നമ്മെ അനുഗ്രഹിക്കുന്നത് നമുക്ക് ഹൃദയ വിശുദ്ധി ഉണ്ടാകുമ്പോഴാണെന്ന് കോട്ടപ്പുറം ലത്തീൻ രൂപതാ ബിഷപ്പ് കാരിക്കശേരി. വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് തൃശൂർ തിരുഹൃദയ പള്ളിയിലെ ഊട്ടു തിരുനാൾ മഹോത്സവത്തോട് അനുബന്ധിച്ച് പുതുതായി വച്ചുനൽകിയ രണ്ട് വീടുകളുടെ താക്കോൽ ദാനകർമ്മം നിർവ്വഹിക്കുകയായിരുന്നു ബിഷപ്പ്.

ഓരോ തീർത്ഥാടന ദേവാലയങ്ങളും കരുണയുടെ ഉറവിടമായി തീരണമെന്നും, അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് രണ്ട് ഭവനങ്ങൾ നൽകിക്കൊണ്ട് നമ്മൾ എല്ലാപേരും കൂടി നിറവേറ്റിയതെന്നും ബിഷപ്പ് പറഞ്ഞു. ഇങ്ങനെയുള്ള കാരുണ്യ പ്രവർത്തികൾ നമ്മൾ ചെയ്യണം ചെയ്തില്ലെങ്കിൽ അത് പാപമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ഈ ഭവനങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചതിനു പിന്നിൽ ഈ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കടന്നുവരുന്നവരുടെ ഉദാരതയുടെയും, സ്നേഹത്തിന്റെയും, അധ്വാനത്തിന്റെയും ഫലമാണ് പനമുക്കിലുള്ള താഴത്ത് വീട്ടിൽ ബോസ് റ്റി.ജെ.-മേരീസ് ബോസ് ദമ്പതികൾക്കും, പൂമലയിലെ ഇടശ്ശേരി ബോബി-അജിത ദമ്പതികൾക്കുമായി ഈ രണ്ട് ഭവനങ്ങൾ നിർമിച്ച് നൽകുവാൻ സാധിച്ചതെന്ന് ഇടവക വികാരി ഫാ.ആന്റണി അറയ്ക്കൽ പറഞ്ഞു. പൂമലയിലെ വീടുവയ്ക്കുവാൻ 5 സെന്റ് സ്ഥലം അവരുടെ പിതാവിന്റെ ഓർമ്മയ്ക്കായി നൽകിയത് ജോജോ, ജിജോ സഹോദരന്മാരാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker