കട്ടയ്ക്കോട് ഉന്നത വിജയം നേടിയവർക്ക് അനുമോദനവും, പഠനോപകരണ വിതരണവും
കട്ടയ്ക്കോട് ഉന്നത വിജയം നേടിയവർക്ക് അനുമോദനവും, പഠനോപകരണ വിതരണവും
അനുജിത്ത്
കട്ടയ്ക്കോട്: കട്ടയ്ക്കോട് ഇടവകയിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും,
പഠനോപകരണ വിതരണവും ചെയ്ത് കട്ടയ്ക്കോട് ഇടവകയിലെ വിവിധ സംഘടനകൾ. ബി.സി.സി. യൂണിറ്റുകളും, KLCA, വിദ്യാഭ്യാസ സമിതി, KCYM എന്നീ സംഘടനകളും ചേർന്നാണ് ഇത് സാക്ഷാത്ക്കരിച്ചത്.
പഠനോപകരണങ്ങളുടെ വിതരണം:
ഇടവകയിലെ എല്ലാ വിദ്യാർഥികൾക്കും സ്കൂൾ തുറക്കുന്ന ദിവസമായ ജൂൺ 6-ന് പഠനഉപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തെ പ്രവർത്തന ഫലമായി ഇടവകയിലെ സംഘടനകളും യൂണിറ്റുകളും കാഴ്ച്ച വയ്പ്പായി കൊണ്ടു വന്ന നോട്ട് ബുക്ക്, പേന, പെൻസിൽ, സ്കെയിൽ, ജോമെട്രി ബോക്സ്, ബാഗ് തുടങ്ങിയവയാണ് വിദ്യാർഥികൾക്ക് സമാഹരിച്ചു നൽകിയത്. ഇതിനുവേണ്ടി വ്യക്തിപരമായി സംഭാവനകൾ നല്കിയവരുമുണ്ട്.
സ്കൂൾ തുറക്കുന്ന ദിവസം രാവിലെ 6:30-നുള്ള ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.റോബർട്ട് വിൻസെന്റ് പഠനഉപകരങ്ങൾ ആശീർവദിച്ച് വിദ്യാർത്ഥികൾക്ക് നൽകി. അന്നേ ദിവസം തന്നെ കുഞ്ഞു കുട്ടികൾ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു.
ഉന്നത വിജയികൾക്ക് അനുമോദനം:
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് Two പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയാണ് കട്ടയ്ക്കോട് ഇടവകയിലെ KLCA, വിദ്യാഭ്യാസ സമിതി, KCYM എന്നീ സംഘടനകൾ ചേർന്ന് ആദരിച്ചത്. പത്താംക്ലാസിലും പ്ലസ്ടുവിലുമായി ഏകദേശം നാൽപതോളം വിദ്യാർഥികളാണ് ഇത്തണവ കട്ടയ്ക്കോട് ഇടവകയിൽ ഉന്നത പഠനത്തിന് അർഹത നേടിയത്.
പ്ലസ് ടു-വിൽ മൂന്ന് പേരും പത്തിൽ രണ്ടു പേരും മുഴുവൻ A ഗ്രേഡും വാങ്ങി കട്ടയ്ക്കോടിന് അഭിമാനമായി.
ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം എല്ലാ വിദ്യാർഥികൾക്കും ഫാ.രാജേഷ്, ഫാ.ഡൈനേഷ്യസ് എന്നിവർ ചേർന്ന് ആദരങ്ങൾ നൽകി.