Kerala

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ 9-Ɔമത് ജനറൽ കൗൺസിൽ സംഘടിപ്പിച്ചു

"പ്രബുദ്ധ സ്ത്രീ പ്രൗഢ സമൂഹത്തിന്" എന്നതായിരുന്നു ആപ്തവാക്യം

അൽഫോൻസാ ആന്റിൽസ്

ഇടകൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ 9-Ɔമത് ജനറൽ കൗൺസിൽ ഇടകൊച്ചി ആൽഫ സെന്ററിൽ വച്ച് മെയ് 24, 25 തിയതികളിൽ നടത്തി. “പ്രബുദ്ധ സ്ത്രീ പ്രൗഢ സമൂഹത്തിന്” എന്ന ആപ്തവാക്യവുമായിട്ടായിരുന്നു 9-Ɔമത് ജനറൽ കൗൺസിൽ അരങ്ങേറിയത്. കെ.എൽ.സി.ഡബ്ലിയു.എ. സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസ് പതാകയുയത്തിയാണ് 9-Ɔമത് ജനറൽ കൗൺസിലിന് തുടക്കം കുറിച്ചത്.

തുടർന്ന് നടന്ന ക്ലാസ്സുകൾക്ക് ഡോ.എഡ്വേഡ് എടെഴത്തും, ഫാ.ഷാജ് കുമാറും, ഡോ.ഫ്രാൻസീന സേവ്യർ പാല്യത്തയ്യിലും നേതൃത്യം നൽകി. “സ്ത്രീ വിദ്യാഭ്യാസം സാമൂഹ്യ മാറ്റത്തിന്”, “സ്ത്രീ പങ്കാളിത്തം രാഷ്ട്ര നിർമ്മിതിയിൽ”, “ലിംഗസമത്വം” എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു ക്ലാസുകൾ.

പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന പൊതുസമ്മേളനം കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ നിർവ്വഹിച്ചു. സ്ത്രീ പുരുഷ സമത്വം എന്നതിലുപരി സ്ത്രീയും പുരുഷനും അനുപൂരിതരായിരിക്കണമെന്നും, അതായത് പുരുഷനില്ലാതെ സ്ത്രീയില്ല – സ്ത്രീയില്ലാതെ പുരുഷനില്ല അതാണ് പൂർണ്ണതയെന്ന് ഉൾക്കൊള്ളണമെന്നും, പ്രബുദ്ധതയോടെ ലത്തീൻ സമുദായത്തിന്റെ ഉന്നമനത്തിന് വനിതകൾ പ്രവർത്തിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

കെ.എൽ.സി.ഡബ്ലിയു.എ. ആത്മീയ പിതാവ് റവ.ഡോ.ജോസി കണ്ടനാട്ടുതറ ആമുഖ പ്രഭാഷണവും, മോൺ.പീറ്റർ ചടയങ്ങാട് അനുഗ്രഹ പ്രഭാഷണവും, ശ്രീ ഷാജി ജോർജ്, ഫാ.ഫ്രാൻസിസ് സേവ്യർ, ഫാ.ഷാജ്‌കുമാർ, ശ്രീമതി സ്മിത ബിജോയ്, ശ്രീമതി സുജ ജെയിംസ് എന്നിവർ ആശംസയും അർപ്പിച്ചു.

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വരുന്ന ഒരു വർഷകാലം രൂപതകളിൽ പ്രവർത്തിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഈ രണ്ട് ദിവസങ്ങളിലായി രൂപപ്പെടുത്തുവാൻ സാധിച്ചുവെന്നും, പരസ്പരം കൂടുതൽ അറിയുവാനും ശക്തിപ്പെടുവാനും ഈ ജനറൽ കൗൺസിൽ സഹായകമായിട്ടുണ്ടെന്നും സംഘാടന സമിതി പറഞ്ഞു. 12 രൂപതകളിൽ നിന്നായി 120 പേർ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker