World
പോപ്പ് ഫ്രാന്‍സിസ് മദര്‍ തെരേസയുടെ ജന്‍മ സ്ഥലത്ത്
പോപ്പ് ഫ്രാന്‍സിസ് മദര്‍ തെരേസയുടെ ജന്‍മ സ്ഥലത്ത്
അനിൽ ജോസഫ്
സ്കോപ്യേ: മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്ക് ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ മദര്‍ തെരെസയുടെ ജന്‍മസ്ഥലം സന്ദര്‍ശിച്ചു. ഒരു പാപ്പാ ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത് എന്നതും ചരിത്രത്തിന്‍റെ ഭാഗമായി.
പാവങ്ങളായവരോട് ദൈവത്തിനുളള സ്നേഹത്തിന്‍റെ സാക്ഷ്യം വഹിച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്ന് പാപ്പാ പറഞ്ഞു.
മദര്‍ 18 വയസുവരെ ജീവിച്ചരുന്നത് സ്കോപ്യയിലാണ്. മദര്‍ ജ്ഞാനസ്നാനം സ്വീകരിച്ച പളളി 1963-ലെ ഭൂകമ്പത്തില്‍ തകര്‍ന്നു. 2009-ലാണ് മദറിന്‍റെ പേരില്‍ ജന്‍മനാട്ടില്‍ സ്മാരകം ഉയര്‍ന്നത്.
മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ സ്കോപ്യയില്‍ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. മദര്‍ തെരേസയുടെ 2 ബന്ധുക്കളും പപ്പയുടെ കൂടികാഴ്ചയില്‍ പങ്കെടുത്തു. ബള്‍ഗേറിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷമാണ് പാപ്പ മാസിഡോണയയിലെത്തിയത്.