കത്തോലിക്കാ സഭയെ അപമാനിക്കാനുള്ള വനിതാ കമ്മീഷന്റെ ശ്രമം ഉപേക്ഷിക്കണം; കെ.എൽ.സി.എ.
കത്തോലിക്കാ സഭയെ അപമാനിക്കാനുള്ള വനിതാ കമ്മീഷന്റെ ശ്രമം ഉപേക്ഷിക്കണം; കെ.എൽ.സി.എ.
ഫ്രാൻസിസ് അലക്സ്
താവം: കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്തനും അപമാനിക്കാനുമുള്ള ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിരന്തരമായ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ആവശ്യപ്പെട്ടു. കണ്ണൂർ രൂപതയിലെ താവം മേഖല കെ.എൽ.സി.എ. കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്യാസിനി സഭകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാലാണ്, ആഭ്യന്തര പരാതി പരിഹാരസെൽ വേണമെന്ന് അവർ ആവശ്യപ്പെടുന്നത്. സന്യാസ സമൂഹങ്ങളെക്കുറിച്ച് പഠിച്ച ശേഷം വേണം വനിതാ കമ്മീഷൻ അധ്യക്ഷ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തതാനെന്നും ആന്റണി നൊറോണ കൂട്ടിച്ചേർത്തു.
കെ.എൽ.സി.എ. കണ്ണൂർ രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ഫാ.മാർട്ടിൻ രായപ്പൻ, ഫാ.ജോർജ് പൈനാടത്ത്, കെ.എസ്.മാർക്കോസ്, മാത്യു ലൂയിസ്, അനിൽ രാജ്, കെ.എച്ച്. ജോൺ, ഷേർളി സ്റ്റാൻലി, ക്രിസ്റ്റഫർ കല്ലറയ്ക്കൽ, മഹേഷ് കുമാർ, സിനി റെജി, ഫ്രാൻസിസ് സി. അലക്സ് എന്നിവർ പ്രസംഗിച്ചു.