Diocese

മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 – ാംചരമവാർഷിക അനുസ്മരണം നാളെ

മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 -ാം ചരമവാർഷിക അനുസ്മരണം നാളെ

അനിൽ ജോസഫ്

കട്ടയ്ക്കോട്: മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചന്റെ 28 -മത് ചരമ വാർഷിക അനുസ്മരണം നാളെ (13/11/2018) വൈകുന്നേരം 5.30 -ന് കട്ടയ്ക്കോട് സെന്റ് അന്തോണീസ് ഫെറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ പുനലൂർ രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.സിൽവസ്റ്റർ പൊന്നുമുത്തനും നെയ്യാറ്റിൻകര രൂപതയിലെ അഭിവന്ദ്യ മോണ്സിഞ്ഞോർമാരും നേതൃത്വം നൽകുന്നു.

സാമൂഹ്യപരിഷ്കർത്താവ്, ഉറച്ച ഈശ്വരവിശ്വാസി, വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അക്ഷീണം പ്രവർത്തിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിൽപെട്ടവർക്കും മറ്റ് സമുദായ അംഗങ്ങൾക്കൊപ്പം ഒരുമിച്ചു ദിവ്യബലിയിലും മറ്റുസംരംഭങ്ങളിലും പങ്കെടുക്കുവാനുള്ള സാദ്ധ്യതകൾ ഒരുക്കുകയും ചെയ്ത ആദ്യ തദ്ദേശീയ വൈദികനാണ് മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ.
അനുസ്മരണ ദിവ്യബലിക്ക് ശേഷം, മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ സ്മരണാർത്ഥം നടത്തിയ ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നു. തുടർന്ന്, അനുഭവ സാക്ഷ്യം പങ്കുവയ്ക്കലും, മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരിക്കും.

സ്നേഹവിരുന്നോടു കൂടിയായിരിക്കും മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 -ആം ചരമ വാർഷിക അനുസ്മരണദിനം അവസാനിക്കുക. ഈ മഹനീയമായ പരിപാടികളിൽ എല്ലാവരെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി വെരി. റവ.ഫാ.റോബർട്ട് വിൻസെന്റും മോൺ. മാനുവൽ അൻപുടയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker