62-Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം
62-Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം
അനിൽ ജോസഫ്
വെളളറട: 62-Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കമാവും. “വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധിക്ക്” എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്ത വാക്യം. ഏപ്രില്‍ 7-വരെയാണ് ഇത്തവണത്തെ തീര്‍ഥാടനം. കൂടാതെ പെസഹാവ്യാഴാഴ്ചയും ദുഖവെളളിയാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറാം.
31-ന് രാവിലെ 10 മണിക്ക് തീര്‍ത്ഥാടന പതാക പ്രയാണവും ഇരുചക്രറാലിയും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്നും, 12 മണിക്ക് കുടയാല്‍ തിരുഹൃദയ ദേവാലയത്തില്‍ നിന്നും ആരംഭിക്കും. 2 മണിക്ക് വെളളറടയില്‍ നിന്നും കുരിശുമലയിലേക്ക് സാസ്കാരിക ഘോഷയാത്ര. 3
മണിക്ക് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍ നിന്നും കുരിശുമലയിലേക്ക് വര്‍ണ്ണ ശബളമായ പതാക പ്രയാണം.
31-ന് വൈകിട്ട് 4 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാരംഭ ദിവ്യബലി. 6 മണിക്ക് ചങ്ങനാശ്ശേരി രൂപത സഹായ മെത്രാന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി നെറുകയില്‍ നടക്കും.
31-ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 4-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയുടെ മുഖ്യ കാര്‍മ്മികന്‍ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ടോണി നീലന്‍കാവില്‍. വൈകിട്ട് 6 മണിക്ക് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം സംഗമ വേദിയില്‍ നിന്ന് കുരിശുമല പത്താം പീയൂസ് ദേവാലയത്തിലേക്ക്.
ഏപ്രില്‍ 5-ന് വൈകിട്ട് 4.30-ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ മുഖ്യകാര്‍മ്മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.
ഏപ്രില്‍ 6-ന് വൈകിട്ട് 4.30-ന് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് മാര്‍ പൗലോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടർന്ന്, വൈകിട്ട് 6.30-ന് നടക്കുന്ന പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
തീര്‍ത്ഥാടന സമാപന ദിനമായ 7-ന് രാവിലെ 9 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.
വൈകിട്ട് 4-ന് നടക്കുന്ന സമാപന സമൂഹ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കുഴിത്തുറ രൂപത ബിഷപ്പ് ഡോ.ജെറോംദാസ് വറുവേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഓശാന ഞായറിലും പെസഹാ വ്യാഴത്തിലും ദുഖവെളളി ദിനത്തിലും പ്രത്ര്യേകം ആരാധന ക്രമീകരണങ്ങള്‍ ഉളളതായി സംഘാടകര്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.