22ാ മത് രൂപതാ ദിനം ആഘോഷിച്ച് നെയ്യാറ്റിൻകര രൂപത
22ാ മത് രൂപതാ ദിനം ആഘോഷിച്ച് നെയ്യാറ്റിൻകര രൂപത
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ 22- ാമത് രൂപതാ ദിനം ആഘോഷിച്ചു. വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ രൂപതാ സ്‌ഥാപന ദിനം ആഘോഷിച്ചത്. രൂപതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതയുടെ മധ്യസ്‌ഥനായ വിശുദ്ധ യൗസേപ്പിന്റെ മാതൃക പിൻചെല്ലുവാൻ എല്ലാ വിശ്വാസികളും കടപ്പെട്ടവരാണെന്ന് ദിവ്യബലിയിൽ നൽകിയ സന്ദേശത്തിൽ ബിഷപ് പറഞ്ഞു.
തൊഴിലാളികളുടെ മധ്യസ്‌ഥനാണ് യൗസേപ്പെങ്കിലും നമ്മുടെ നാട്ടിൽ പരസ്യമായി പാടത്ത് പണിയെടുക്കുന്നതും കൂലിപണി ചെയ്യുന്നതും കുറച്ചിലായികാണുന്ന വലിയൊരു സമൂഹം ഇപ്പോഴും ഉണ്ടെന്നും ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ കൂലിപ്പയെടുക്കുന്നവരെ പരിഗണിക്കുന്നത് പോലെ നമ്മുടെ നാട്ടിൽ അവർക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും ബിഷപ് പറഞ്ഞു.
രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ചാൻസിലർ ഡോ. ജോസ് റാഫേൽ, നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ്, ജുഡിഷ്യൽ വികാർ ഡോ. സെൽവരാജൻ തുടങ്ങിയവർ സഹകാർമ്മികരായി.
രൂപതാ എൽ.സി.വൈ.എം. ന്റെ നേതൃത്വത്തിലായിരുന്നു പൊന്തിഫിക്കൽ ദിവ്യബലിക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തപ്പെട്ടത്.
രൂപതാ ദിനാഘോഷ ചിത്രങ്ങള്‍