Vatican

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

27 സെക്കന്‍റുകള്‍ മാത്രമുളള ശബ്ദ സന്ദേശം പാപ്പയുടെ ആരോഗ്യാവസ്ഥയുടെ സങ്കീര്‍ണ്ണത വ്യക്തമാണ്

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി ആര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ.

സെന്‍റ് പിറ്റേഴ്സ് സ്ക്വയറില്‍ എന്‍റെ ആരോഗ്യത്തിനായി നിങ്ങള്‍ നടത്തുന്ന പ്രാര്‍ഥനകള്‍ക്ക് ഹൃദയ പൂര്‍വ്വം ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. ഞാന്‍ നിങ്ങളോടൊപ്പം പ്രാര്‍ഥിക്കുന്നു പരിശുദ്ധ കന്യകാ മറിയം നിങ്ങളെ സംരക്ഷിക്കട്ടെ എന്ന് സ്പാനിഷ് ഭാഷയില്‍ 27 സെക്കന്‍ന്‍റുകള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രാര്‍ഥനാ സന്ദേശമാണ് വത്തിക്കാന്‍ മാധ്യമ വിഭാഗം പുറത്ത് വിട്ടിരിക്കുന്നത്.

27 സെക്കന്‍റുകള്‍ മാത്രമുളള ശബ്ദ സന്ദേശം പാപ്പയുടെ ആരോഗ്യാവസ്ഥയുടെ സങ്കീര്‍ണ്ണത വ്യക്തമാണ്. പതര്‍ച്ചയോടെയാണ് പാപ്പ സംസാരിക്കുന്നതെങ്കിലും അഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന സന്ദേശമായാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരി 14 വെളളിയാഴ്ച പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പല തവണ പാപ്പയുടെ നില ഗുരുതരമാണെന്നും പാപ്പയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമുളള ആശങ്കയുളള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും പാപ്പയുടെ സ്വരത്തിലുളള സന്ദേശം പുറത്ത് വരുന്നത് ആശ്വസം പകരുന്നതാണ്.

ഫെബ്രുവരി 24 തിങ്കളാഴ്ച മുതല്‍, പാപ്പയുടെ ആരോഗ്യത്തിനായി വത്തിക്കാന്‍ ചത്വരത്തില്‍ എല്ലാ ദിവസവും ഓരോ കര്‍ദിനാളന്‍മാരുടെ നേതൃത്വത്തില്‍ ജപമാല പ്രാര്‍ഥനകള്‍ നടന്ന് വരികയാണ്

 

 

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker