2 മാസങ്ങള്‍ക്ക് ശേഷം വേളാങ്കണ്ണി പളളിയില്‍ പൊതു ദിവ്യബലികള്‍
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നില്ക്കുമ്പോള് ഉത്തരരേന്ത്യക്കൊപ്പമാണ് തമിഴ്നാട്ടിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അനില്‍ ജോസഫ്
വേളാങ്കണ്ണി: 2 മാസങ്ങള്‍ക്ക് ശേഷം വേളാങ്കണ്ണി ആരോഗ്യ മാതാ ദേവാലയത്തില്‍ പൊതു ദിവ്യബലികളക്ക് തുടക്കായി.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നില്ക്കുമ്പോള് ഉത്തരരേന്ത്യക്കൊപ്പമാണ് തമിഴ്നാട്ടിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ നിയന്ത്രിതായി ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും 2 മാസതതിന് മുമ്പ് തമിഴ്നാട്ടിലെ സ്ഥിതി വളരെ രൂക്ഷമാവുകയും ദേവാലയങ്ങള്‍ അടക്കുകയുമായിരുന്നു.
ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ഏഷ്യയിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി പളളിയും ഓണ്‍ലൈനില്‍ തമിഴ് ഹിന്ദി തെലുങ്ക് കന്നട മലയാളം ഇംഗ്ലീഷ് ദിവ്യബലികള്‍ പ്രധാന ദേവാലയത്തില്‍ നിന്ന് തത്സയം സംപ്രേക്ഷണം ചെയ്യ്തിരുന്നു. കൂടാതെ മെയ്മാസ വണക്ക പ്രാര്‍ഥനക്കായി വത്തിക്കാന്‍ ഇന്ത്യയില്‍ നിന്ന് തെരെഞ്ഞെടുത്ത ദേവാലയമായിരുന്നു വേളാങ്കണ്ണി പളളി.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പൊതു ദിവ്യബലികള്‍ ആരംഭിച്ചത്. വേളാങ്കണ്ണിയിലെ പ്രധാന ബസലിക്കയിലും മൂണ്‍സ്റ്റാര്‍ പളളിയിലും 80 പേര്‍ക്കും 80 പേര്‍ക്ക് ഒരേസമയം പ്രവേശന അനുവധിക്കുന്നുവണ്ടെന്ന് ബസലിക്ക മീഡിയ കോ ഓഡിനേറ്റര്‍ ഫാ. ആന്റോ കാത്തലിക് വോകസിനോട് പറഞ്ഞു.
കുടാതെ വേളാങ്കണ്ണി പട്ടണത്തിലെ മുറികളുടെ ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണം എസ് പി യുടെ നേതൃത്വത്തിലുളള കര്‍ശനമായ നിരീക്ഷണവും വേളാങ്കണ്ണിയിലുണ്ട്