World

16 നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ടവരില്‍ 14 പേര്‍ വൈദികരാണ, മറ്റു രണ്ടു പേരില്‍ ഒരാള്‍ ഒരു വൈദികാര്‍ത്ഥിയും ഒരാള്‍ ല്മായനുമാണ്.

സ്വന്തം ലേഖകന്‍

സ്പെയിന്‍ :സ്പെയിനിലെ ഗ്രനാദയില്‍ വൈദികന്‍ കയെത്താനൊ ഹിമേനെസ് മര്‍ത്തീന്‍ ഉള്‍പ്പെടെ സ്പെയിന്‍ സ്വദേശികളായ 16 നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയാണ് വാഴ്ത്തപെട്ട പദവു പ്രഖ്യാപനത്തിന് നേതൃത്വം നല്‍കിയത്.

വാഴ്ത്തപ്പെട്ടവരില്‍ 14 പേര്‍ വൈദികരാണ, മറ്റു രണ്ടു പേരില്‍ ഒരാള്‍ ഒരു വൈദികാര്‍ത്ഥിയും ഒരാള്‍ ല്മായനുമാണ്.

സ്പെയിനില്‍ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് 1936-ല്‍ വിശ്വാസത്തെ പ്രതി ജീവന്‍ ബലികൊടുത്തവരാണ് ഈ പതിനാറുപേരും.

നിണസാക്ഷികള്‍ നമുക്ക് നിത്യജീവിതത്തിന്‍റെ അച്ചാരമാണെന്ന് കര്‍ദ്ദിനാള്‍ സെമെറാറൊ പ്രകീര്‍ത്തിച്ചു. അവര്‍ ബലഹീനരും പാപികളുമായിരുന്നെങ്കിലും അവരുടെ തന്നെ രക്തത്താല്‍ അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞുവെന്നും അവര്‍ക്ക് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കാന്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവവാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികളില്‍, കയെത്താനൊ ഹിമേനെസ് മര്‍ത്തീന്‍,, മനുവേല്‍ വസ്കസ് അല്‍ഫായ ,റമോണ്‍ സെര്‍വില്യ ലുയീസ്, ലൊറേന്‍സൊ പലൊമീനൊ വില്യഎസ്കൂസ,പദ്രൊ റുയീസ് ദെ വല്‍വീദിയ പേരെസ് ,ഹൊസേ ഫ്രീയസ് റുയിസ്,ഹൊസേ ബെച്ചേറ സാഞ്ചെസ്,ഫ്രലസീസ്കൊ മൊറാലെസ് വലെന്‍സ്വേല,ഹൊസേ റെസ്കാല്‍വൊ റുയിസ്,, ഹൊസേ ഹിമേനെസ് റെയേസ് ,മനുവെല്‍ വീല്‍ചെസ് മൊന്താല്‍വൊ , ഹൊസേ മരീയ പോളൊ റെഹോണ്‍ ,ഹുവന്‍ ബത്സാഗ പലാസിയൊസ് ,മിഖേല്‍ റൊമേരൊ റൊഹാസ് ,എന്നിവരാണ് 14 വൈദികര്‍.

അന്തോണിയ കബ പോത്സൊയാണ് വൈദികാര്‍ത്ഥി. പുതിയ വാഴ്ത്തപ്പെട്ടവരില്‍ ഏക അല്‍മായ വിശ്വാസി ഹൊസേ മുഞോസ് കാല്‍വൊയാണ്

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker