“സർഗ്ഗോത്സവം ’18”-മായി കെ.എൽ.സി.എ. ബാലരാമപുരം സോണൽ
"സർഗ്ഗോത്സവം '18"-മായി കെ.എൽ.സി.എ. ബാലരാമപുരം സോണൽ
സ്വന്തം ലേഖകൻ
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയുടെ, KLCA ബാലരാമപുരം സോണൽ സമിതി “സർഗ്ഗോത്സവം ’18” സംഘടിപ്പിച്ചു.
സർഗ്ഗോത്സവം ’18-ന്റെ ഉത്‌ഘാടനം റവ. ഫാ. സാബു വർഗ്ഗീസ് നിർവ്വഹിച്ചു. സോണൽ പ്രസിഡന്റ് വികാസ് കുമാർ. N. V. അധ്യക്ഷ വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ രൂപതാ ട്രഷറർ വിജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം ബാലയ്യൻ. S, ബിനു. S, ആനിമേറ്റർ സജി, കോൺക്ലിൻ ജിമ്മി ജോൺ, ജോയി. C, സജിത. S, ബിപിൻ S.P. എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രൻ. S, ദിലീപ് B.J, ബിജു, ബാബു, ഷിബു, ബിനിറോസ് എന്നിവർ സന്നിഹിതരായിരുന്നു.
ബാലരാമപുരം ഫെറോനയിലെ 30 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്കായിട്ടാണ് KLCA ബാലരാമപുരം സോണൽ സമിതി കലാ-കായിക – സാഹിത്യ മത്സരമാമാങ്കം സംഘടിപ്പിച്ചത്.
മെയ് 20 ഞായർ 11.30-ന് മൈലമൂട് യൂണിറ്റിന്റെ ആതിഥേയത്വത്തിലായിരുന്നു സർഗ്ഗോൽസവം ’18.
കലാ-സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി ബാലരാമപുരം യൂണിറ്റ് ഒന്നാം സ്ഥാനവും നേമം യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഈ പരിപാടിയിലൂടെ അംഗങ്ങൾക്കിടയിലുള്ള കൂട്ടായ്മയും സൗഹൃദവും കൂടുതൽ ബലപ്പെടുത്തുവാൻ സാധിച്ചു എന്ന് സംഘാടക സമിതി സന്തോഷം പ്രകടിപ്പിച്ചു.