സൗജന്യ ഔഷധ ക്യാമ്പ് നടത്തി മറ്റം ഫൊറോന ഇടവകയിലെ സി എൽ സി പ്രവർത്തകർ
സി എല്‍ സി യുടെ 96-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് സി എല്‍ സി പ്രവര്‍ത്തകര്‍ സൗജന്യ ഔഷധ ക്യാമ്പ് ഒരുക്കിയത്.
സ്വന്തം ലേഖകന്‍
മറ്റം: സൗജന്യ ഔഷധ ക്യാമ്പ് നടത്തി മറ്റം ഫൊറോന ഇടവകയിലെ സി എല്‍ സി പ്രവര്‍ത്തകര്‍ സി.എല്‍.സി.യുടെ 96-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് സി.എല്‍.സി. പ്രവര്‍ത്തകര്‍ സൗജന്യ ഔഷധ ക്യാമ്പ് ഒരുക്കിയത്.
കര്‍ക്കിടക മാസത്തിലാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഔഷധ ക്യാമ്പ് ഒരുക്കിയത്. 31ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക അസിസ്റ്റന്‍റ് വികാരി ഫാ.സജില്‍ കാണാനായ്ക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് പരിപാടികളള്‍ക്ക് തുടക്കം കുറിച്ചു.
ഫാ.സജില്‍ ഉദ്ഘാടനപ്രസംഗത്തില്‍ ‘നിങ്ങളുടെ ശരീരം ദൈവത്തിന്‍റെ ആലയം ആണെന്നും അത് മരണംവരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നും’ ഓര്‍മിപ്പിച്ചു. ഇടവക ട്രസ്റ്റി ശ്രീ.ലിസ്റ്റ്ന്‍ വര്‍ഗീസ് സംഘടന പ്രസിഡന്‍റെ ഡെല്‍വിന്‍ സിസി, ഡോക്ടര്‍ അരുണ്‍ പോള്‍ ഡോക്ടര്‍ ഡേറീന, മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍, സി.എല്‍.സി. പ്രവര്‍ത്തകര്‍ നൂറിലധികം ഇടവകാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
സൗജന്യമായാണ് ഇടവകയിലെ 100 പേര്‍ക്ക് ഔഷധ ക്യാമ്പ് ഒരുക്കിയത്. സൗജന്യമായാണ് ഔഷധ ക്യാമ്പില്‍ മരുന്നുകള്‍ വിതരണം ചെയ്തത്. പ്രഗത്ഭരായ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ സന്നദ്ധരായത്. ക്യാമ്പില്‍ ഫൊറോന വികാരി റവ.ഫാ.ഷാജു ഊക്കന്‍, മറ്റം മഠം മദര്‍ സുപ്പീരിയറും സംഘടന ആനിമേറ്ററുമായ സിസ്റ്റര്‍ വിജില്‍ ജീസ് എന്നിവര്‍ സന്ദര്‍ശനം നടത്തി. സി ല്‍ സി പ്രവര്‍ത്തനത്തകരെ അഭിനന്ദിച്ചു.