സ്‌നേഹിക്കുക’, ‘സേവിക്കുക’ ഇവയിൽ പി.എച്ച്.ഡി നേടാൻ വിളിക്കപ്പെട്ടവരാണ് “സന്ന്യസ്‌തർ”
സ്‌നേഹിക്കുക', 'സേവിക്കുക' ഇവയിൽ പി.എച്ച്.ഡി നേടാൻ വിളിക്കപ്പെട്ടവരാണ് "സന്ന്യസ്‌തർ"
സിസ്റ്റർ സുജിത സേവ്യർ ഓ.എസ്.എച്ച്.ജെ., റോം.
‘കന്യാസ്‌ത്രീകളെ വിശുദ്ധ വേലക്കാരായും വിലകു റഞ്ഞ തൊഴിലാളികളായും കാണുന്ന
മെത്രാന്മാർക്കും വൈദീകർക്കും മുന്നറി യിപ്പുമായി വത്തിക്കാൻ; പുരോഹിതന്മാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും മേശതുടച്ചും അടുക്കളയിൽ തളച്ചിടുന്ന സംസ്‌ക്കാരത്തിനെതിരെ കനത്ത താക്കീത്’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ മലയാളമാധ്യമങ്ങളിൽ കാണാനിടയായ വാർത്തയ്ക്ക് ഒരു മറുപടി.
വത്തിക്കാനിൽ നിന്ന് മാസംതോറും പുറത്തിറങ്ങുന്ന “Women Church World” (Donne Chiesa Mondo) എന്ന മാസികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട് ‘The work (almost) free of nuns’ (Il lavoro (quasi) gratuito delle suore – സമർപ്പിതരുടെ (ഏറെക്കുറെ) “നിസ്വര്‍ത്ഥമായ സേവനം” എന്നായിരുന്നു. എന്നാൽ, ലേഖനത്തിന്റെ ആന്തരിക അർത്ഥം ഉൾക്കൊള്ളാതെയാണ് മലയാളമാധ്യമങ്ങൾ ആഘോഷിച്ചത്.
ഈ മറുപടി എഴുതുന്നത് ഞാൻ ഉൾപ്പെടുന്ന സന്യാസ സമൂഹത്തിന്റെ ആധ്യാത്മിക സിദ്ധി (Charism) അടിസ്ഥാനമാക്കിയാണ്. ‘പുരോഹിതർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ ശുശ്രൂഷിക്കുക, പൗരോഹിത്യ ദൈവവിളി പ്രോത്സാഹിപ്പിക്കുക’ എന്നീ ദൗത്യങ്ങൾ ദിവ്യകാ രുണ്യ – പൗരോഹിത്യ ആദ്ധ്യാത്മിക സിദ്ധിക്കനുസൃതമായി അനുഷ്‌ഠിക്കുന്നവരാണ് ‘ഒബ്‌ളേറ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രട്ട് ഹാര്‍ട്ട് ഓഫ്
ജീസസ്’ (തിരുഹൃദയ സമർപ്പിത സഹോദരീ സമൂഹം). ഇത്തരത്തിൽ,
ഓരോ സന്ന്യാസ സമൂഹ ത്തിനും ഓരോ ആദ്ധ്യാത്മി കസിദ്ധിയാണുള്ളത്. ഒരിക്കലും ഒരു സഭാസ്ഥാപകൻ/സ്ഥാപക, ദൈവനി വേശിതമല്ലാത്ത ഒരു സിദ്ധിക്ക് (charism)
രൂപം കൊടുക്കുന്നില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായാണ് ഇത് സംഭവിക്കുക.
ഒരു അർത്ഥിനി വ്രതവാഗ്‌ദാനത്തിലൂടെ സഭാസ്ഥാപകൻ/ സ്ഥാപക വഴി ആ സന്ന്യാസ സഭയ്‌ക്ക് ലഭിച്ച സിദ്ധിക്കനുസൃതമായി ജീവിക്കാൻ കടപ്പെട്ടിരിക്കുന്നു.
“ഞാൻ വന്നിരിക്കുന്നത് സേവിക്കപ്പെടുവാനല്ല സേവിക്കുവാനാണ്” (മർക്കോസ് 10:45) എന്ന യേശുനാഥന്റെ വാക്കുകളും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി
ചുംബിച്ചു “വേലക്കാരിൽ വേലക്കാരനായിത്തീർന്ന” (യോഹന്നാൻ 13:1-17) അവിടുത്തെ
ജീവിത മാതൃകയും ശിരസ്സാവഹിച്ചുകൊണ്ട് സുവിശേഷ മൂല്യങ്ങൾക്കനുസൃതമായ
ജീവിതം നയിക്കുവാൻ വിളിക്കപ്പെട്ടവരാണ് സന്ന്യസ്‌തർ എന്നതിൽ സംശയമില്ല.
അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ ജീവിതത്തിലെ
ഒരു ചെറിയ സംഭവം ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ ഒരു അമേരിക്കൻ പത്രപ്ര വർത്തകൻ, മദർ തെരേസ ഒരു കുഷ്‌ഠരോ ഗിയെ ശുശ്രൂഷിക്കുന്നതു കണ്ടപ്പോൾ മദറി
നോടു ഇപ്രകാരം പറഞ്ഞു: എനിക്ക് പത്തുലക്ഷം ഡോളർ പ്രതിഫലമായി തരാം എന്നു പറഞ്ഞാൽ പോലും മദർ ചെയ്യുന്ന ഈ പ്രവൃത്തി ഞാൻ ഒരിക്കലും ചെയ്യില്ല. ഇതു കേട്ട മാത്രയിൽ മദർ
അദ്ദേഹത്തോടു പറഞ്ഞു: ‘ഞാനും ചെയ്യില്ല. ഞാൻ ഇതു ചെയ്യുന്നത് ദൈവസ്‌നേഹത്തെ പ്രതി
യാണ്. ദരിദ്രരെയും യാതന അനുഭവിക്കുന്നവ രെയും ശുശ്രൂഷി ക്കുമ്പോൾ സഹനത്തിന്റെ
ദാസനായ യേശുവിന്റെ മുഖമാണ് അവരിൽ ദർശിക്കുന്നത്. യേശുവിനെയാണ് ശുശ്രൂഷിക്കുന്നത്. ഇതാണ് ഞങ്ങളുടെ ദൈവവിളിയുടെ മഹത്വവും’.
രോഗികളിലും അശരണരിലും, അനാഥരിലും ആലംബഹീനരിലും, പാവങ്ങളിലും പാർശ്വവത്‌ക്കരിക്കപ്പെ ട്ടവരിലും, മദ്യത്തിനും മയക്കുമരുന്നിനും അടിമ പ്പെട്ടവരിലും യേശുവിനെ ദർശിച്ചു കൊണ്ട് രാപ്പ കൽ സേവനം ചെയ്യുന്ന മറ്റനേകം സന്ന്യാസ സമൂഹങ്ങൾ തിരുസഭ യിലുണ്ട്. എന്നാൽ, യേശുവിന്റെ പ്രതിപുരുഷ ന്മാരായ വൈദീകരെ ശുശ്രൂഷിക്കുമ്പോൾ മാത്രം അത് ഒരു “വേലക്കാർ” സമ്പ്രദായമായി മാറുന്നതെങ്ങനെ? നമുക്കും സേവന സന്ന ദ്ധതയുള്ള, സേവിക്കു ന്നതിൽ മഹത്വം കണ്ടെത്തുന്ന സന്ന്യസ്‌തരാകാം.
‘നിങ്ങളിൽ വലിയവനാ കാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായി രിക്കണം’ (മത്താ. 20:27) എന്ന് ക്രിസ്‌തുനാഥൻ നമ്മെ പഠിപ്പിക്കുമ്പോൾ എച്ചിലെടുക്കുന്നതും, പാത്രങ്ങളും വസ്‌ത്രങ്ങളും
കഴുകുന്നതും, ഭക്ഷണം തയ്യാറാക്കുന്നതും മറ്റേതൊരു പ്രവൃത്തിയേയും പോലെ വളരെ മേന്മയായി തന്നെ കരുതേണ്ടതല്ലേ? ഈ പ്രവൃത്തികൾ അത്രയ്‌ക്ക് ഹീനമാണെങ്കിൽ, തരംതാ
ഴ്‌ന്നതാണെങ്കിൽ നമ്മുടെ അമ്മമാരെ “വേലക്കാ രികൾ” എന്നല്ലേ നാം വിളിക്കേത്?
പ്രഥമ സമർപ്പിതയും കർത്താവിന്റെ ദാസിയു മായ പരിശുദ്ധ കന്യകാ മറിയം,
സുവിശേഷ പ്രഘോഷണവേളയിൽ യേശുവിനെ അനുഗമിച്ച സ്‌ത്രീകൾ, തങ്ങളുടെ സമ്പത്തുകൊണ്ട് യേശുവിനെയും ശിഷ്യന്മാ രെയും ശുശ്രൂഷിച്ചവർ (ലൂക്ക 8:1-3), നിസ്വാർത്ഥ സേവനത്തിലൂടെ ജീവിതം വിശുദ്ധമാക്കിയ പുണ്യാത്മാക്കൾ, ഇവരൊക്കെ നമുക്ക് മാതൃകയാകട്ടെ!
ക്രിസ്‌തുവിന്റെ പ്രതിപു രുഷന്മാരാണ് പുരോഹിതർ. വിശുദ്ധ ജോൺ മരിയ വിയാന്നി
പറയുന്നു: “യേശുവിന്റെ തിരുഹൃദയത്തിന്റെ സ്‌നേഹമാണ് പൗരോഹിത്യം”. വിശുദ്ധ
ഫ്രാൻസിസ് അസീസിയുടെ വാക്കുകളും ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: “ഒരു ദൈവദൂത നെയും ഒരു പുരോഹിതനെയും ഒരുമിച്ചു കാണാനിടയായാൽ ഞാൻ ആദ്യം
നമിക്കുന്നത് പുരോഹിതനെ ആയിരിക്കും”. തിരുഹൃ ദയഭക്തയായ വാഴ്‌ത്തപ്പെട്ട തെരേസ
കസീനിയോടു യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “പുരോഹിതൻ എന്റെ കണ്ണിലെ കൃഷ്‌ണമണിയാണ്. എന്റെ ശരീരത്തിന്റെ തന്നെ ഭാഗമാണവൻ”. വൈദീകരുടെ വിശുദ്ധിക്കുവേണ്ടി
ജീവിതം ആത്മാർപ്പണം ചെയ്‌ത വാഴ്‌ത്തപ്പെട്ട തെരേസകസീനി പറയുന്നു: “കൂദാശകൾ പരികർമ്മം ചെയ്യുന്ന വേളയിൽ ദൈവത്തിൽ നിന്നും ദൈവജനത്തിലേയ്‌ക്ക് ഒഴുകുന്ന കൃപകളുടെ
കനാലുകളായാണ് ഓരോ പുരോഹിതനും വർത്തിക്കുന്നത്”. അങ്ങനെയെങ്കിൽ യേശുവിന്
ഏറ്റവും പ്രിയപ്പെട്ട വൈദീകരെ ശുശ്രൂഷി ക്കുന്നത് ഏറ്റം ശ്രേഷ്‌ഠമായ കാര്യമല്ലേ?
സഭയിലും സമൂഹത്തിലും മെച്ചപ്പെട്ട സ്ഥാനം ലഭിച്ച തു കൊണ്ടോ, ബിരുദങ്ങളും ബിരുദാനന്ത ബിരുദങ്ങളും നേടിയ തുകൊണ്ടോ ദൈവനീ തിക്കു മുമ്പിൽ ആരും പ്രത്യേക പരിഗണനയ്‌ക്ക് പാത്രീഭവിക്കുന്നില്ല. ഏതൊരു പ്രവൃത്തിയും, അത് എത്രമാത്രം തരംതാഴ്‌ന്നതായാലും ദൈവസ്‌നേഹത്തെ പ്രതിയും ഉദ്ദേശ്യശുദ്ധി യോടുംകൂടി ചെയ്യുമ്പോൾ
അത് ശ്രേഷ്‌ഠതയാർജ്ജിക്കു ന്നു. യേശുക്രിസ്‌തു നമ്മെ പഠിപ്പിച്ചത് സ്‌നേഹിക്കാനും സേവിക്കുവാനുമാണ്. ഈ കാര്യങ്ങളിൽ പി.എച്ച്.ഡി. നേടാൻ നമുക്കു ശ്രമിക്കാം.
വളരെ മനോഹരമായ ഒരു ആർട്ടിക്കിൾ ആണിത്. യാഥാർഥ്യം പ്രകടിപ്പിക്കാൻ തയ്യാറായ സിസ്റ്റർ നു അഭിനന്ദനങ്ങൾ. എന്നാലും ഓരോ കോൺഗ്രിഗേഷന്റെയും ഉള്ളിലെ ചില നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം ആയി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സഹോദരങ്ങളുടെ വിവാഹത്തിന് പോലും വീട്ടിൽ പോയി പങ്കുകൊള്ളാൻ അനുവാദം നൽകാത്ത സമൂഹങ്ങൾ ഉണ്ട്. അത് മാറുക തന്നെ വേണം.!