‘സ്നേഹ സംഗമം – കുടുംബ സംഗമം’ പ്രോ ലൈഫ് കുടുംബങ്ങളുടെ രൂപതാ സംഗമവും സ്കോളർഷിപ്പ് വിതരണവുമായി കോഴിക്കോട് രൂപത
കുടുംബങ്ങൾ ജീവന്റെ വിളനിലങ്ങളാകുക; ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവൻ നൽകുന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്ന് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ. കോഴിക്കോട് രൂപതാ കുടുംബ ശുശ്രൂഷാസമിതിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച പ്രോ ലൈഫ് കടുംബങ്ങളുടെ ‘സ്നേഹ സംഗമം – കുടുംബ സംഗമ’ത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഞായറാഴ്ച സിറ്റി സെന്റ് ജോസഫ് ദേവാലയ അങ്കണത്തിൽ വച്ചായിരുന്നു ‘സ്നേഹ സംഗമം – കുടുംബ സംഗമം’ നടന്നത്.
മൂന്നും അതിലധികവും മക്കളുള്ള 200 -Ɔളം കുടുംബങ്ങൾ ഒത്തുച്ചേർന്ന സംഗമം കോഴിക്കോട് രൂപതാധ്യക്ഷൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലയ്ക്കൽ പിതാവ് ഉത്ഘാടനം ചെയ്തു. രൂപതാ ഡയറകടർ ഫാ.ജിജു പള്ളിപ്പറബിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോ ലൈഫ് ഓർഗനൈസിങ് സെക്രട്ടറി ശ്രീ.ഷിബു ജോൺ, രൂപത ആനിമേറ്റർ സിസ്റ്റർ ജെസീന എ.സി., മേഘല ആനിറ്റേർ സിസ്റ്റർ ജാസ്മിൻ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന്, ഫാ.കുര്യൻ പുരമഠത്തിൽ സെമിനാർ നയിച്ചു.
നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്ക് വർഷം 10,000 രൂപ വീതം നൽകുന്ന സ്കോളർഷിപ്പിന് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ ആരംഭം കുറിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും സ്നേഹസമ്മാനവും നല്കി.
തുടർന്ന്, നടന്ന കുടുംബ ശുശ്രൂഷാ കോ-ഓർഡിനേറ്റർമാരുടേയും ആനിമേഴ്സിന്റയും യോഗത്തിൽ ശ്രീ.ആന്റെണി കൊയ്ലാണ്ടിയെ രൂപതാ കോ-ഓർഡിനേറ്ററായും, ഡോ.ഫ്രാൻസീസ്, ശ്രീ.ജോസ് എന്നിവരെ മേഖല കോ-ഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.