സ്നേഹപൂർവ്വം പദ്ധതിയിലൂടെ ഉണ്ടൻകോട് സെന്റ് ജോൺസ് HSS
അച്ഛനോ അമ്മയോ മരിച്ച 65-Ɔളം കുട്ടികളാണ് ഉണ്ടൻകോട് ഈ പദ്ധതിയിലുള്ളത്...
സ്വന്തം ലേഖകൻ
വെള്ളറട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹപൂർവ്വം പദ്ധതിയിലുൾപ്പെട്ട 65-ൽപ്പരം കുഞ്ഞുങ്ങൾക്ക് ഉണ്ടൻകോട് സെന്റ് ജോൺസ് HSS ലെ അധ്യാപകരും ബസ് ജീവനക്കാരും ചേർന്ന് സ്നേഹോപഹാരം സമ്മാനിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജയൻ സാറിന്റെ സാനിദ്ധ്യത്തിൽ മോൺ.വിൻസെന്റ് കെ.പീറ്റർ നിർവഹിച്ചു.
അച്ഛനോ അമ്മയോ മരിച്ച 65-Ɔളം കുട്ടികളാണ് ഉണ്ടൻകോട് സെന്റ് ജോൺസ് HSS ലെ ഈ പദ്ധതിയിലുൾപ്പെട്ടിട്ടുള്ളത്. അവരുടെ വീടുകളിൽ അദ്ധ്യാപകർ സന്ദർശനം നടത്തിയാണ് അവർക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചത്. കൂടാതെ, സെന്റ് ജോൺസിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും അദ്ധ്യാപകരെത്തുകയും, അവർക്ക് പുതുവത്സരദിന സമ്മാനങ്ങളും പഠനോപകരണങ്ങളും നൽകി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group