Kerala

സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ വളരാന്‍ സഭ പ്രിജ്ഞാബദ്ധം; ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ വളരാന്‍ സഭ പ്രിജ്ഞാബദ്ധം; ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍

കൊച്ചി: സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ വളരാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ സത്യത്തിന്‍റെ പാതയില്‍ പ്രത്യാശ കൈവിടതെ മുന്നേറുവാന്‍ കത്തോലിക്കാ സഭക്ക് സാധിക്കുമെന്നും ബിഷപ് പറഞ്ഞു. കെ.സി.ബി.സി. യുടെയും കെ.സി.സി.യുടെയും സംയുക്ത വാര്‍ഷിക സമ്മേളനം പാലാരിവട്ടം പി.ഓ.സി.യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹമാണ് സഭയുടെ ശക്തിയെന്നും, ദൈവരാജ്യ സ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. കെ.സി.ബി.സി. വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനേന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു.

‘ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ (Gaudete et Exsultate) എന്ന പാപ്പായുടെ അപ്പോസ്‌തോലിക ആഹ്വാനത്തെ അടിസ്ഥാനമാക്കി റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ പ്രബന്ധം അവതരിപ്പിച്ചു.

32 കസ്ഥോലിക്കാ രൂപതകളിൽ നിന്നും 150 കൗൺസിൽ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 5, 6 തീയതികളിലായി നടത്തുന്ന കെ.സി.ബി.സി. സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും. കേരള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കെ.സി.ബി.സി. സമ്മേളനം ഇന്ന് സമാപിക്കും

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker