Vatican

സ്ത്രീകൾക്കുകൂടി പങ്കാളിത്തം വരുത്തി കാനോൻ നിയമത്തിന്റെ 230 §1 പരിഷ്ക്കരിച്ചു

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ ദിനത്തിൽ ഒപ്പുവെച്ചാണ് അനുശാസനം പുറപ്പെടുവിച്ചിരിക്കുന്നത്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കുകൂടി പങ്കാളിത്തം സൂചിപ്പിക്കുന്ന രീതിയിൽ കാനൻ നിയമത്തിന്റെ 230 §1 പരിഷ്ക്കരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ മോട്ടു പ്രോപ്രിയോ (സ്വയാധികാര ശാസനം) പുറപ്പെടുവിച്ചു. കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ ദിനത്തിൽ ഒപ്പുവെച്ചാണ് അനുശാസനം പുറപ്പെടുവിച്ചിരിക്കുന്നത്. “സ്ത്രീകൾക്കുകൂടി പ്രവേശനം ലഭിക്കുന്നരീതിയിൽ കാനൻ നിയമത്തിന്റെ 230 §1 പരിഷ്ക്കരിക്കുന്നു” എന്ന തലക്കെട്ടോടുകൂടിയാണ് മോട്ടു പ്രോപ്രിയോ പാപ്പാ പുറപ്പെടുവിച്ചിരിക്കുന്നത്.

കാനോൻ നിയമത്തിലെ 230 §1 ഇങ്ങനെയായിരുന്നു: മെത്രാന്മാരുടെ കോൺഫറൻസിന്റെ ഡിക്രി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള വയസും യോഗ്യതകളുമുള്ള പുരുഷന്മാരായ അല്മായർക്ക് നിശ്ചയിക്കപ്പെട്ട ആരാധനാക്രമംവഴി വായനശുശ്രൂഷ (ministry of lector) യും അൾത്താരശുശ്രൂഷ (ministry of acolyte) യും സ്ഥിരമായവിധം, സ്വീകരിക്കാവുന്നതാണ്. എന്നാൽ ഈ ശുശ്രൂഷനൽകലിലൂടെ സഭയിൽനിന്ന് ഉപജീവനമാർഗത്തിനോ പ്രതിഫലത്തിനോ അവർക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.

മാറ്റം വരുത്തിയ 230 §1: “മെത്രാന്മാരുടെ കോൺഫറൻസിന്റെ ഡിക്രി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള വയസും യോഗ്യതകളുമുള്ള അല്മായർക്ക് നിശ്ചയിക്കപ്പെട്ട ആരാധനാക്രമംവഴി വായനശുശ്രൂഷ (ministry of lector) യും അൾത്താരശുശ്രൂഷ (ministry of acolyte) യും സ്ഥിരമായവിധം, സ്വീകരിക്കാവുന്നതാണ്. എന്നാൽ ഈ ശുശ്രൂഷനൽകലിലൂടെ സഭയിൽനിന്ന് ഉപജീവനമാർഗത്തിനോ പ്രതിഫലത്തിനോ അവർക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.

കാനോൻ നിയമം 230 §1 – ൽ “പുരുഷന്മാരായ അല്മായർ” എന്ന പ്രയോഗം മാറ്റി “അല്മായർക്ക്” എന്നാണ് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker