അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: മാവിളക്കടവില്‍ നിന്ന് തെരെഞ്ഞെടുപ്പ് കാലത്ത് കാണുന്ന കാഴ്ച കുറച്ചൊന്ന് വ്യത്യസ്തമാണ്. ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലാസറേട്ടന് പ്രചരണവാഹനം സൈക്കിളാണ്. സാധാരണക്കാരന്റെ വാഹനമാണ് സൈക്കിളെങ്കിലും ഇന്നത്തെ ഹൈടെക്ക് പോസ്റ്ററുകളും മുന്തിയ പ്രചരണ വാഹനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍കളം നിറയുമ്പോള്‍ ലാസറേട്ടന്റേത് സ്വന്തം സ്റ്റൈലും സ്വന്തം പ്രചരണ രീതിയുമാണ്.
തിരുപുറം പഞ്ചായത്തിലെ കുറുമണല്‍ സ്വദേശിയായ ലാസര്‍ മത്സരിക്കുന്നത് കഞ്ചാംപഴഞ്ഞി വാര്‍ഡിലാണ്. ആഡംബരങ്ങള്‍ ഉപേക്ഷിച്ച് സൈക്കിളില്‍ തന്നെ കാറിന്റെ ബാറ്ററിയില് പ്രവര്‍ത്തിക്കുന്ന 2 കുഞ്ഞ് സ്പീക്കറുകള്‍ ഘടിപ്പിച്ച് മൈക്ക് അനൗണ്‍സ്മെന്റും പ്രചരണ വാഹനമായ സൈക്കിളിലുണ്ട്. സൈക്കിളിന്റെ മുന്നിലും പിന്നിലും പോസ്റ്ററുകള്‍ പതിപ്പിച്ച് ഒട്ടും കൂസലില്ലാതെയാണു ലാസറേട്ടന്റെ വോട്ട് പിടുത്തം.
നൂറ് ശതമാനം വിജയ പ്രതീക്ഷയുമായി കളം നിറയുന്ന ലാസറേട്ടന്‍ ശുഭപ്രതീക്ഷയിലാണ്. വട്ടവിള വിശുദ്ധ യാക്കോബ് ദേവാലയാംഗമായ ലാസറേട്ടന്‍ ഒരു മികച്ച ക്ഷീര കര്‍ഷകന്‍കൂടിയാണ്. ചിഹ്നമായി സൈക്കിളാണ് ഇലക്ഷന്‍ കമ്മിഷനോട് ആവശ്യപ്പെട്ടതെങ്കിലും അവസാനം ലഭിച്ച മൊബൈല്‍ ഫോണുമായി നിരത്ത് നിറയുകയാണ് ലാസറേട്ടന്‍.