Kerala

സെന്റ് മൈക്കിൾസ് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

1967-ൽ സ്ഥാപിച്ച സെന്റ് മൈക്കിൾസ് കോളേജിൽ ഇന്ന് ബിരുദാനന്തര ബിരുദം ഉൾപ്പെടെ നിരവധി കോഴ്സ്കൾ ചെയ്യാൻ അവസരം ഒരുക്കുന്നു...

ജോസ് മാർട്ടിൻ

ആലപ്പുഴ: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന്റെ രസതന്ത്ര വിഭാഗത്തിലെ നവീകരിച്ച അത്യന്താധുനിക ഉപകരണങ്ങളോട് കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി ഡിസിപ്ലിനറി ബിരുദാനന്തര ബിരുദ ഗവേഷണ, പരീക്ഷണശാല ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ ഉൽഘാടനം ചെയ്തു.

ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്പെക്ട്രോ ഫോട്ടോമീറ്റർ, ഫ്ലോറിമീറ്റർ, ഇലക്ട്രോ കെമിക്കൽ വർക്ക്‌ സ്റ്റേഷൻ, ബഹുവിധ വിവിധോദേശ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും അടങ്ങുന്ന പരീക്ഷണശാല നാടിന് സമർപ്പിക്കപ്പെട്ടതോടെ ഊർജ്ജ ഗവേഷണമേഖലയ്ക്ക് കരുത്തുപകരുന്ന പഠന ഗവേഷണ മേഖലയ്ക്ക് സെന്റ് മൈക്കിൾസ് കോളേജ് പുതിയ വാദായനങ്ങൾ തുറന്നിടുയാണ്. മാനേജർ ഫാ.നെൽസൺ തൈപറമ്പിൽ, പ്രിൻസിപ്പൽ ഡോ.സിന്ധു എസ്. നായർ, വൈസ് പ്രിൻസിപ്പൽ ഡോ.ആന്റണി ക്യര്യക്കോസ്, രസതന്ത്രവിഭാഗം മേധാവി ഡോ.മനോജ്‌ പി., ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് സാജൻ കെ.പി., ഫെഡറൽ ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ വിഷ്ണു കുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന തീരദേശ ജനതക്കായി ദീർഘദർശി ആയിരുന്ന ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാൻ ഡോ.മൈക്കിൾ ആറാട്ട്കുളം പിതാവ് 1967-ൽ സ്ഥാപിച്ച സെന്റ് മൈക്കിൾസ് കോളേജിൽ ഇന്ന് ബിരുദാനന്തര ബിരുദം ഉൾപ്പെടെ നിരവധി കോഴ്സ്കൾ ചെയ്യാൻ അവസരം ഒരുക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker