സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം
ഡിസംബര്‍ 1 മുതല്‍ ഇന്‍റെര്‍നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം സാധ്യമാകും
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.
ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേര്‍ന്ന് ലോകത്തിലെ അതുല്യ ദേവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കഴിയത്തക്കവിധമുള്ള ഈ പദ്ധതി പ്രസ്തുത ബസിലിക്കയുടെ മുഖ്യ പുരോഹി അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മൗറൊ ഗംബേത്തി പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍, നടന്ന പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു.
മൈക്രൊസോഫ്റ്റിന്‍റെ സഹായത്തോടെയാണ് ‘ഫാബ്രിക്ക ദി സാന്‍ പിയെത്രോ’ അതിസങ്കീര്‍ണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. മൂന്നാഴ്ച ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസര്‍ സാങ്കേതകിവിദ്യയും ചേര്‍ന്ന് ദേവാലയത്തിന്‍റെ ഉള്‍വശത്തിന്‍റെ 4 ലക്ഷം ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ത്രിമാനദൃശ്യങ്ങള്‍ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. അങ്ങനെ ബസിലിക്കയുടെ ഒരു ഡിജിറ്റല്‍ പതിപ്പ് തയ്യാറാകും.
തീര്‍ത്ഥാടകര്‍ക്കും അതുപോലെതന്നെ പഠിതാക്കള്‍ക്കും ഗുണകരമാണ് ഇന്‍റെര്‍നെറ്റിലൂടെ ഈ ബസിലിക്ക സന്ദര്‍ശിക്കുന്നതിനുള്ള ഈ പദ്ധതിയെന്ന് കര്‍ദ്ദിനാള്‍ ഗംബേത്തി പറഞ്ഞു.ഡിസംബര്‍ 1 മുതല്‍ ഇന്‍റെര്‍നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം സാധ്യമാകും. സെന്‍റ് പീറ്റേഴ്സ് ബസലിക്ക ഇനി വീട്ടിലിരുന്നും കാണാം