Kerala
സെക്രട്ടറിയേറ്റ് പടിക്കല്‍ കെ എല്‍ സി ഡബ്ല്യൂ എ പ്രതിഷേധ ധര്‍ണ്ണ നടത്തി
സെക്രട്ടറിയേറ്റ് പടിക്കല്‍ കെ എല്‍ സി ഡബ്ല്യൂ എ പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരുവനന്തപുരം; മധ്യപ്രദേശിലെ സത്‌നയില്‍ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുക, ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഓഖി ദുരിതാശ്വാസ പാക്കേജ് സമയ ബന്ധിതമായി നടപ്പിലാക്കുക , ബോണക്കാട് കുരിശുമലയിലെ കുരിശ് തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ധര്‍ണ്ണ സംസ്‌ഥാന പ്രസിഡന്റ് ജെയ്‌ന്‍ ആന്‍സിലിന്‍ ഫ്രാന്‍സിസ് ഉദ്‌ഘാടനം ചെയ്തു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്റില്‍സ് ,വൈസ് പ്രസിഡന്റ് കാര്‍മ്മലി സ്റ്റീഫന്‍, കൊച്ചി രൂപതാ പ്രസിഡന്റ് മെറ്റില്‍ഡ മൈക്കിള്‍ , സിനി വിന്‍സെന്റ് , വത്സല , പ്രഭ,ഓമന തുടങ്ങിയവര്‍ പ്രസംഗിച്ചു