സെക്രട്ടറിയേറ്റിന് മുന്നില്‍ യാചിക്കേണ്ട അവസ്ഥയില്‍ അധ്യാപകര്‍; മാര്‍ ക്ലീമിസ് കാതോലിക്ക ബാവ
സെക്രട്ടറിയേറ്റിന് മുന്നില്‍ യാചിക്കേണ്ട അവസ്ഥയില്‍ അധ്യാപകര്‍; മാര്‍ ക്ലീമിസ് കാതോലിക്ക ബാവ
അനിൽ ജോസഫ്
തിരുവനന്തപുരം: വര്‍ഷങ്ങളായി ചെയ്യുന്ന ജോലിയുടെ ശമ്പളത്തിനായി സെക്രട്ടറിയേറ്റിന് മുന്നില്‍ യാചിക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കെ.ഇ.ആര്‍. ഭേദഗതിക്കെതിരെ അധ്യാപകര്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. അധ്യാപകരുടെ ന്യായമായ ആവശ്യം മുഖ്യ മന്ത്രി ഇടപെട്ട് തീര്‍പ്പുണ്ടാക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
എയിഡഡ് സ്കൂള്‍ അധ്യാപകരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ അട്ടിമറിച്ച് ഇടത് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്‍കിയതിന്‍റെ വാഗ്ദാന ലംഘനങ്ങളാണ് നടത്തുന്നതെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് എം.സൂസപാക്യം പറഞ്ഞു. ചെയ്യുന്ന ജോലിക്ക് വേതനം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.
അധ്യാപകര്‍ക്ക് ശമ്പള നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴുളള പ്രശ്നങ്ങള്‍ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എം.എല്‍.എ. മാരായ കെ.മുരളീധരന്‍, പി ഉബൈദുളള, മുന്‍ എം.എല്‍.എ. കുട്ടി അഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.