ലണ്ടൻ: സുറിയാനി ഭാഷയിലും ദൈവശാസ്ത്രത്തിലും പണ്ഡിതനായിരുന്ന ഫാ. റോബർട്ട് മുറേ എസ്.ജെ (92) അന്തരിച്ചു. പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ മകനായി 1925-ൽ ചൈനയിലെ ബെയ്ജിംഗിൽ ആണ് ജനിച്ചത്.
ഓക്സ്ഫഡിൽ ബിരുദപഠനം നടത്തുമ്പോഴാണു കത്തോലിക്കാ സഭയിൽ ചേരുന്നത്. 1949-ൽ ഈശോസഭയിൽ ചേർന്നു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനു കീഴിലുള്ള ഹീത്രോപ് കോളജിൽ അധ്യാപകനായി.
ഹീബ്രു, സുറിയാനി, അരാമായിക്, പേർഷ്യൻ തുടങ്ങി 12 ഭാഷകളിൽ വിദഗ്ധനായിരുന്നു.