World
സുദീർഘമായ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് KRLCC Dubai യൂണിറ്റിന്റെ യാത്രയപ്പ്
ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും KRLCC ദുബായ് യാത്രയപ്പ്
ബിബിൻ ജോസഫ്
ദുബായ്: നീണ്ട പ്രവാസ ജീവിതത്തന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന KRLCC Dubai യൂണിറ്റ് അംഗങ്ങളായ ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും KRLCC ദുബായ് യാത്രയപ്പ് നൽകി.
പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്രീ.ജസ്റ്റിൻ ദാസ്, സെക്രട്ടറി ശ്രീ.ജോളി യേശുദാസൻ, ട്രെഷറർ ശ്രീ.ജോസഫ് ലോബോ, KRLCC ദുബായ് യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് ശ്രീമതി.ഫ്രീഡാ പാട്രിക്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, നാട്ടിലേക്കു മടങ്ങുന്ന KRLCC Dubai യൂണിറ്റ് അംഗങ്ങളായ ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും പ്രസിഡന്റ് മൊമെന്റോ നൽകി ആദരിച്ചു. ശേഷം ശ്രീ.ജോൺസനും ശ്രീമതി.സുജയും മറുപടി പ്രസംഗവും നടത്തി. KRLCC Dubai യോട് ചേർന്നുള്ള പ്രവർത്തനങ്ങൾ പ്രവാസ ജീവിതം കൂടുതൽ പ്രശോഭനമാക്കി തീർത്തുവെന്ന് അവർ പറഞ്ഞു.