സ്വന്തം ലേഖകന്
കാക്കനാട്: ഓണ്ലൈനായി സംഘടിപ്പിക്കുന്ന സീറോമലബാര്സഭയുടെ സിനിഡിന് തുടക്കമായി മേജര് ആര്ച്ച് ബിഷപ്പ് കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില് പങ്കെടുക്കുന്നത്.
ഉദ്ഘാടന പ്രസംഗത്തില് സീറോമലബാര്സഭയ്ക്കു ദൈവം നല്കിയ അനുഗ്രഹങ്ങളെയോര്ത്തു മേജര് ആര്ച്ചു ബിഷപ്പ് ദൈവത്തിനു നന്ദി പറഞ്ഞു.
കോവിഡുകാലത്തെ പ്രതിസന്ധികള്ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര് ആര്ച്ചുബിഷപ് പ്രത്യേകം പ്രശംസിക്കുകയുണ്ടായി.
താമരശ്ശേരി രൂപതയുടെ മുന് മെത്രാന് ബിഷപ്പ് പോള് ചിറ്റിലപ്പിള്ളിയെയും, ജപ്പാനിലെ വത്തിക്കാന് സ്ഥാനപതിയായിരുന്ന ആര്ച്ചുബിഷപ് ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്ശിച്ച കര്ദ്ദിനാള് ആലഞ്ചേരി അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിക്കുകയും നിത്യശാന്തിക്കുവേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്തു.
ഭാരതത്തിലെ വത്തിക്കാന് പ്രതിനിധിയായി സേവനം ചെയ്തു ബ്രസീലിന്റെ നുന്ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്ച്ചു ബിഷപ്പ് ജ്യംബത്തിസ്ത ദിക്വാത്രോയ്ക്കും മേജര് ആര്ച്ചു ബിഷപ്പ് കൃതജ്ഞതര്പ്പിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.